ലോക രാഷ്ട്രീയം വൈറ്റ്ഹൗസിലേക്ക്

ലോകം ആകാംക്ഷയോടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കാതോർക്കുന്നത്. ഹിലരി ക്ലിൻൺ, ഡൊണാൾഡ് ട്രംമ്പ് എന്നിവർ തമ്മിലാണ് പ്രധാന മത്സരം. ട്രംമ്പ് മുന്നോട്ട് വെയ്ക്കുന്ന കുടിയേറ്റ, മുസ്ലീം വിരുദ്ധ നയങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ വലിയ ആശങ്കകളും ഉയരുന്നുണ്ട്. പി കെ ശ്രീകാന്ത് എഴുതുന്നു

ലോക രാഷ്ട്രീയം വൈറ്റ്ഹൗസിലേക്ക്

പി കെ ശ്രീകാന്ത്

അമേരിക്കയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ഹിലരി ക്ലിന്റനും, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി ഡോണാൾഡ് ട്രപും എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. ഇവരിലാര് പ്രസിഡന്റ് ആയാലും അത് ചരിത്രവും അതോടൊപ്പം ആഗോള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ചലനങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ലോകരാഷ്ട്രീയം അമേരിക്കൻ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്നുണ്ട്.


അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ് അമേരിക്കൻ പ്രസിഡന്റ്റ്. 1789 ഏപ്രിൽ 30 നു അധികാരമേറ്റ ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് വാഷിഗ്ടണിൽ തുടങ്ങി 2013 ജനുവരി 20നു അധികാരമേറ്റ ബരാക്ക് ഒബാമ വരെയുള്ള നാൽപത്തി നാല് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഒട്ടുമിക്കതും അതിയായ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതും, ചരിത്ര സംഭവങ്ങളും ആയിരുന്നു.

നീണ്ട ഏഴു വർഷത്തെ സംഭവ ബഹുലമായ ഭരണ കാലയളവുകൾക്ക് ശേഷം അടുത്തവർഷം ജനുവരിയോടെ ഒബാമ വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങും. 2008 ഇൽ ഒബാമ ആദ്യതവണ പ്രസിഡന്റ് ആയത് 58.2% വോട്ടുകളോടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ മെക്ലെനെ പരാജയപ്പെടുത്തിയാണ്. രണ്ടാം തവണ പ്രസിഡന്റ് ആയത് 54.9% വോട്ടുകളോടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മിട്ട് റോമിയോട് ശക്തമായ മത്സരത്തിലൂടെയും ആയിരുന്നു.

യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഒബാമ, ജോർജ്ജ് ബുഷിലൂടെ വൈറ്റ് ഹൗസ് ആർജ്ജിച്ച ദുഷ്പേരിനു ഒരു പരിധിവരെ മാറ്റമുണ്ടാക്കി എന്നു പറയാം. ആരോഗ്യരംഗത്തും വിദേശ നയങ്ങളിലും ഇൻഷുറൻസ് രംഗത്തും മറ്റുമായി എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ കാലയളവിൽ  ഉണ്ടായിട്ടുണ്ടെങ്കിലും 2001 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ സൂത്രധാരൻ ഒസാമ ബിൻ ലാദൻ വധത്തിന്റെ പേരിലായിരിക്കും അമേരിക്കക്കാർ ഒബാമയെ കൂടുതൽ ഓർക്കുക.

കറുത്ത വർഗ്ഗതക്കാരനായ പ്രസിഡന്റ് ആദ്യതവണ അധികാരത്തിൽ ഏറുമ്പോൾ മുതൽ വിവാദങ്ങളും വാർത്ത പ്രാധാന്യവും സൃഷ്ട്ടിച്ചിരുന്നു. അഫ്ഗാനിലെ സൈനിക പിന്മാറ്റവും ദശബ്ദങ്ങൾക്കിപ്പുറമുള്ള ക്യൂബൻ സന്ദർശ്ശനവുമൊക്കെ അടുത്തകാലത്ത് ഒബാമയോട് ചേർത്ത് ലോകം ചർച്ച ചെയ്ത നല്ല വാർത്തകളാണ്. എങ്കിലും പടിയിറക്ക സമയത്ത് അമേരിക്കൻ സാമ്പത്തിക രംഗം അത്ര ശുഭകരമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അടുത്തെത്തിയ മറ്റൊരു മാന്ദ്യവും തൊഴിലില്ലായ്മയും, കുടിയേറ്റ വിഷയങ്ങളുമൊക്കെ ചെറുതല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജോർജ് ബുഷിൽ നിന്നും വൈറ്റ്ഹൗസിന്റെ സാരഥ്യം ഏറ്റെടുത്ത ബരാക്ക് ഒബാമക്ക് ശേഷം ആ സ്ഥാനത്തേക്ക് ഒരു ഡെമോക്രാറ്റ് തന്നെയാണോ അതോ ബുഷിന് ശേഷം ഒരു റിപ്പബ്ലിക്കനാണോ എന്നാണ് അമേരിക്കൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും രണ്ടാമത്തെ വൈസ് പ്രസിഡന്റുമായിരുന്ന തോമസ് ജഫെഴ്സന്റെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന ഡെമോക്രാറ്റുകളുടെ ആദ്യ പ്രസിഡന്റ് 1829 മുതൽ 1837 വരെ സ്ഥാനത്തിരുന്ന 'ആൻഡ്ര്യൂ ജാക്സൺ' ആയിരുന്നു. വിൽസണും കെന്നഡിയും ജിമ്മി കാർട്ടറും ഫ്രാങ്ക്ലിൻ റൂസ്വേൽറ്റും അടക്കം ബിൽ ക്ലിന്റൺ വരെ നീളുന്ന ഒരു നീണ്ട പ്രഗല്ഭ പ്രസിഡന്റ് നിരയുടെ പിന്തുടർച്ചക്കാരനായാണ് ഒബാമ എത്തിയത്. 1993 മുതൽ 2001 വരെ ഐക്യനാടുകളുടെ നാൽപ്പത്തി രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ജനകീയനും താരതമ്യേന യുവാവുമായിരുന്ന ബിൽ ക്ലിന്റന്റെ ഭാര്യയും അമേരിക്കൻ സെനറ്റ് അംഗവുമായ 67 വയസ്സുകാരി ഹിലരി ഡെയ്ൻ റോഡം ക്ലിന്റൺ എന്ന ഹിലരി ക്ലിന്റൺ ആണ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഇന്നത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി.

2009 ജനവരി 21 മുതൽ 2013 ഫെബ്രുവരി 1 വരെ 67ആമത് യുഎസ് സെക്രട്ടറി എന്ന പദവിയിൽ സേവനമനുഷ്ടിച്ച ഹിലരി 2000ഇൽ ഐക്യനാടുകളുടെ പ്രഥമ വനിതയായിരിക്കുമ്പോൾ തന്നെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ വനിതയായിരിക്കുമ്പോൾ ഏതെങ്കിലുമൊരു നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ്വ നേട്ടത്തിന് ഉടമയായിരുന്നു ഹിലരി. മാത്രവുമല്ല ന്യൂയോർക്ക് സംസ്ഥാനത്ത് നിന്നുമുള്ള ആദ്യ വനിതാ സെനറ്റർ ആണ് അഭിഭാഷക കൂടിയായ ഹിലരി ക്ലിന്റൺ. ഇതാദ്യമായല്ല ഹിലരി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്.

2008 ജനുവരി 20 നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്ന ഹിലരി ജൂൺ 7 നു കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബരാക്ക് ഒബായ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിൻവാങ്ങുകയായിരുന്നു.

ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സ്ഥാനാർഥി സാധ്യതാ ലിസ്റ്റിൽ ഇടം കണ്ടെത്തിയ മറ്റൊരു പ്രമുഖ വ്യക്തിയാണ് ബേർണി സാന്റെഴ്സൺ എന്ന എഴുപത്തിനാലുകാരൻ. അമേരിക്കൻ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സ്വതന്ത്രനായി പ്രവർത്തിച്ച അദ്ദേഹം 2005 മുതൽ ഡെമോക്രാറ്റിക് പാർട്ടി മെമ്പറും ഇപ്പോൾ 'വെർമോലണ്ട്'ഇൽ നിന്നുമുള്ള സെനറ്ററുമാണ്. യുഎസ് സെനറ്റിലെ ഒരു അനിഷേധ്യ സാന്നിധ്യമായ സാന്റെഴ്സൺ 2015 ഇൽ സെനറ്റ്
ബഡ്ജറ്റ് കമ്മറ്റിയിൽ റാങ്കിംഗ് മൈനോരിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസ് രാഷ്ട്രീയത്തിൽ, പാർട്ടികയിലെ രണ്ടാമത്തെ സീനിയർ അംഗമാണ് റാങ്കിംഗ് മെമ്പർ. 2013 മുതൽ 2015 വരെ സെനറ്റ് വെറ്ററൻസ് അഫയേഴ്സ് കമ്മറ്റിയുടെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിൽ താരതമ്യേന സോഷ്യലിസ്റ്റ് നിലപാടുകൾ ഉയര്ത്തി പ്പിടിക്കുന്ന സാന്റെഴ്സൺ സ്വയം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് വാദിയായിതന്നെയായാണ് പ്രഖ്യാപിച്ചത്. ഭിന്നലിംഗക്കാർക്ക് അടക്കമുള്ള മനുഷ്യാവകാശ ശബ്ദങ്ങളിൽ സാന്റെഴ്സൺന്റെ നിലപാട് വേറിട്ടതായിരുന്നു.

സാമ്പത്തിക നയങ്ങളിൽ താരതമ്യേന ഇടതുപക്ഷ സമീപനം സ്വീകരിക്കുന്ന സാന്റെഴ്സൺ യുഎസ് വിദേശ നയങ്ങളുടെ പ്രധാന വിമർശകനാണ്. ഇറാഖ് യുദ്ധത്തെ കുറിച്ച വ്യത്യസ്ഥ നിലപാടും സാന്റെഴ്സണെ വേറിട്ട് നിർത്തി. ലോക രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ചേരിക്ക് പ്രൈമറികളുടെ മധ്യത്തിൽ സാന്റെഴ്സൺ ലഭിച്ച സ്വീകാര്യത ആവേശം നല്കിയിരുന്നു. ഒട്ടനവധി പ്രൈമറികളിൽ ഹിലാരിക്ക് വെല്ലുവിളി ഉയർത്തി സാന്റെഴ്സൺ യുവാക്കളുടെ അടക്കമുള്ള
പിന്തുണ കൗതുകമുണർത്തുയന്നതാണ്. എങ്കിലും ഏപ്രിൽ മാസത്തിനു ശേഷം നടന്ന പ്രൈമറികളിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ സാന്റെഴ്സൺ കഴിഞ്ഞില്ല. മേരി ലാന്റ് ഗവർണ്ണർ ആയിരുന്ന മാർട്ടിൻ ഒമല്ലെ, Rhod Island ഗവർണ്ണർ ആയിരുന്ന ലിങ്കൺ ഷഫീ, എഴുത്തുകാരനും യുഎസ് സെനറ്ററും ആയിരുന്ന ജിം വെബ്ബ് തുടങ്ങിയവരും മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രൈമറികൾക്കിടെ പിന്മാറുകയായിരുന്നു.

ഇവർക്ക് പുറമേ ബിസിനസ്‌കാരനായ റോക്കി ഡെ ലാ ഫുവെന്തേ, അമേരിക്കൻ ചെസ് പ്ലെയറായ സാം സ്ലോൻ, ബിസിനസ്‌കാരനായ വില്ലി വിത്സൺ എന്നിവരെ കൂടാതെ 2012 ഇൽ ഒബാമയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ ജോൺ വോൾഫ് ജൂനിയർ തുടങ്ങിയവരൊക്കെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരാർഥിയായി പട്ടികയിൽ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞു കേട്ട പേരുകളാണ്. വടക്കേ അമേരിക്കയിലെ അടിമത്ത വിരുദ്ധ
പ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട ഗ്രാന്റ് ഓൾഡ് പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി അടിമത്ത വിരുദ്ധ നയങ്ങൾ ഒക്കെ ചരിത്ര പുസ്തകത്തിൽ മാത്രമൊതുക്കിയിട്ട് കാലം കുറെ കഴിഞ്ഞല്ലോ. നാൽപ്പത്തിനാല് അമേരിക്കൻ പ്രസിഡന്റുമാരിൽ പതിനെട്ട് എണ്ണം റിപ്പബ്ലിക്കൻ പാർട്ടിയുടെ വകയായുണ്ട്. ഏറെ കോലാഹലങ്ങൾ നിറഞ്ഞ ജോർജ്ജ് ബുഷ് ഭരണത്തിന്റെ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു റിപ്പബ്ലിക്കൻ വൈറ്റ് ഹൗസിന്റെ
സാരഥ്യത്തിലേക്ക് ആനയിക്കപ്പെടുമോ എന്നത് അല്പ്പം ആശങ്കയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.

പാർട്ടിയുടെ ആദ്യ പ്രസിഡന്റ് അബ്രഹാം ലിങ്കണിലൂടെ വ്യത്യസ്ഥമായ ഒരു ലോക പ്രീതി ആർജ്ജിച്ച റിപ്പബ്ലിക്കൻ പാർട്ടി തുടർന്ന് വന്ന റൂസ് വെൽറ്റ് , ഉംശഴവ േഉ. ഋശലെിവീംലൃ, നിക്സൺ തുടങ്ങിയ പല പ്രസിഡന്റുമാരിലൂടെ ഏറിയും കുറഞ്ഞും ആ പ്രീതി കുറച്ചും കൂട്ടിയും കൊണ്ട് വന്നിരുന്നിട്ടുണ്ട്. ജോർജ്ജ് ബുഷിലൂടെയും ഇപ്പോൾ അവരുടെ നിയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡോണാൾഡ് ട്രമ്പിലൂടെയും ആ കടം ഏകദേശം മുഴുവനായും
തിരിച്ചു വീട്ടുകയാണ്. ഈ അഭിപ്രായം ഒരുപക്ഷെ എന്നെപോലെ ഒരു ലിബറൽ രാഷ്ട്രീയ വാദിക്ക് മാത്രമുള്ളതായിരിക്കാം, വലത് - തീവ്ര വലത് യാഥാസ്ഥതിക പക്ഷത്തിനു നേർ വിപരീതമായിരിക്കും. എന്തിരുന്നാലും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്നത്തെ അമേരിക്കൻ കൺസർവേറ്റീവ് ആശയത്തിനു ഏറ്റവും ഉതകുന്ന ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെ തന്നെയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. ഇതിനകം തന്നെ തന്റെ പ്രസംഗങ്ങളിലൂടെ നെഗറ്റീവ് മാർക്കറ്റിംഗ് നേടിക്കഴിഞ്ഞ ട്രംബിന്റെ സ്വീകാര്യത പക്ഷെ വളരെ ആശങ്ക ഉളവാക്കുന്നതാണ്.

അറുപത്തി ഒൻപതുകാരനായ ഡോണാൾ ട്രാംപ് അമേരിക്കയിലെ ഒരു ഉന്നത് ബിസിനസ്സുകാരനും മാധ്യമ രംഗത്ത് അറിയപ്പെടുന്ന വ്യക്തിയുമാണ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോകളിലെ നിറ സാനിധ്യമായിരുന്ന അദ്ദേഹത്തിന്റെല 'ദി ട്രംപ് ഓർഗനൈസേഷൻ 'അമേരിക്കൻ റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായാണ് അറിയപ്പെടുന്നത്. ഹോട്ടലുകളും റിസോട്ടുകളും അടക്കം ഒട്ടനവധി ബിസിനസ് മേഖലകളുടെ കുത്തകയായ ട്രംബിനെ
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 'ഫോബ്സ് ' പെടുത്തിയിരിക്കുന്നത്. 2000 ത്തിൽ തന്നെ ട്രബിന്റെ മുഖം തിരഞ്ഞെടുപ്പ് രംഗത്ത് ദൃശ്യമായതാണ്. അന്ന് റിഫോം പാർട്ടിക്ക്' വേണ്ടി രണ്ടു പ്രൈമറികൾ ജയിച്ച ട്രംബ് മത്സരത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. പ്രസിഡന്ടായിരുന്ന റിച്ചാർഡ് നിക്സന്റെ സീനിയർ അഡൈ്വസറും പിന്നീട് റിഫോം പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന എഴുത്തുകാരൻ ബുച്ച്മാനെ തീവ്രമായി വിമർശിച്ച് ട്രംബ് അക്കാലത്ത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ബുച്ച്മാനെ 'ഹിറ്റ്ലർ പ്രേമി' എന്ന് വിളിക്കുക വഴി ചെറുതല്ലാത്ത വിവാദങ്ങളും ട്രംബ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇറ്റാലിയൻ അമേരിക്കൻ മാഫിയകളോട് ബന്ധപ്പെട്ട ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്വത്തെ കുറിച്ചുള്ള അക്കാലത്തെ വാഷിംഗ്ടൺ പോസ്റ്റുകളും മറ്റൊരു വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

പ്രിസ്ബെറ്റെറിയൻ സങ്കുചിത മതസങ്കല്പങ്ങളുടെ വക്താവായ ട്രമ്പ് അത്തരം കമന്റുളിലൂടെ ഒട്ടനവധി വിവാദങ്ങളും സൃഷ്ട്ടിച്ചിട്ടുണ്ട്. കാംബെയിനുകളിൽ തീവ്ര വലതു സ്വഭാവം പുറത്തെടുത്ത് മുസ്ലീം വിരുദ്ധത നിറച്ച ട്രമ്പ് ഇതിനകം മാർപ്പാപ്പയുടെ അടക്കം എതിർപ്പുകൾ നേടിക്കഴിഞ്ഞു. ഫെബ്രുവരിയിലെ മെക്സിക്കോ യാത്രയിൽ പോപ് ഫ്രാൻസിസ് ട്രംബ് ക്രിസ്ത്യാനിയല്ല എന്ന് വരെ പറഞ്ഞു വച്ചു.

പക്ഷെ ഇതൊന്നും ട്രംബിന്റെ കാംബേയിനിനെ എശുന്ന ലക്ഷണം കാണിച്ചില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കി തന്റെ ടാര്ഗരറ്റ് ഓഡിയന്സിനിടയിൽ ട്രമ്പ് സ്വീകാര്യത ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അമേരിക്കയിൽ നിന്ന് മുസ്ലീങ്ങളെ ഓടിക്കാൻ കാംബെയിനുകളിലൂടെ പരസ്യമായി കച്ചകെട്ടിയിറങ്ങിയ ട്രംബ് അടുത്തിടെ കേസുമായി ബന്ധപ്പെട്ട് ഫെഡറൽ ജഡ്ജിയെ വിമർശിച്ച് മറ്റൊരു വിവാദത്തിനു തുടക്കമിടുകയുണ്ടായി. തീവ്ര മുതലാളിത്ത നയങ്ങളുടെ വക്താവ് അറിയപ്പെടുന്ന ട്രംബിന്റെ വിജയത്തിനായി ഒരു ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ പൂജ നടന്നത് ഇന്ത്യയിൽ മാധ്യമങ്ങൾ വേണ്ട വിധം ശ്രദ്ധ കൊടുക്കാതെ വിട്ട മറ്റൊരു കാര്യമാണ്.

ടെക്സാസിലെ സെനറ്ററും നിയമകാര്യസ്ഥനുമായ ടെഡ് ക്രൂസ് , ഓഹിയോ ഗവർണർ ആയ ജോൺ കാസിച്ച് , ഫ്ലോറിഡ സെനറ്ററും വക്കീലുമായ മാക്രോ റൂബിയോ, മെഡിക്കൽ രംഗത്തെ അതികായനും ഡോക്ടറുമായ ബെൻ കാര്സൻ , എച്ച്പി സിഇഒ ആയിരുന്ന കാര്ലി ഫിറിന തുടങ്ങിയവരും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം കണ്ടെത്തിയിരുന്നവർ ആയിരുന്നെങ്കിലും പ്രൈമറികളുടെ മധ്യത്തിൽ പിൻവാങ്ങുകയോ പുറന്തള്ളപ്പെടുകയോ
ചെയ്തു. ലുസിയാന ഗവർണറായിരുന്ന ഇന്ത്യൻ വംശജൻ ബോബി ജിന്റാലിന്റെ പേരും മത്സര രംഗത്ത് ആദ്യ ഘട്ടത്തിൽ പറഞ്ഞു കേട്ടിരുന്നെങ്കിലും പ്രൈമറികൾക്ക് മുന്നേ തന്നെ അദ്ദേഹം പിന്മാറുകയാണ് ഉണ്ടായത്. 'പ്രൈമറി' 'കോക്കസ് ' എന്നീ പേരുകളിൽ ഓരോ സ്റ്റേറ്റ്കളിലും ടെറിട്ടറികളിലും വച്ചു നടക്കുന്ന പരിപാടികളിലൂടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം തീരുമാനിക്കുക.

തുടർച്ചയായി നടക്കുന്ന പ്രൈമറികളുടെയും കോക്കസുകളുടെയും ശ്രേണികളിൽ മേൾക്കൈ നേടുക എന്നതും തദ്വര ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിക്കുക എന്നതുമാണ് മത്സരാർത്ഥികളുടെ മുന്നിലുള്ള വെല്ലുവിളി. രാഷ്ട്രീയ പാർട്ടികൾ കാലാന്തരങ്ങളിൽ വികസിപ്പിച്ചെടുത്ത ഒരു 'രീതി' എന്നല്ലാതെ ഈ പ്രോസെസ്സിനു ഭരണഘടനാപരമായ മൂല്യങ്ങളൊന്നുമില്ല. അതിൽ തന്നെ ചില പ്രവിശ്യകളിൽ പ്രൈമറി ഇലക്ഷൻ മാത്രവും മറ്റു
ചിലയിടങ്ങളിൽ കോക്കസ് ഇലക്ഷൻ മാത്രവും വേറെചില പ്രവിശ്യകളിൽ ഇവ രണ്ടും കൂടിയും നടത്താറുണ്ട്. പ്രൈമറികൾ ഗവണ്മെന്റ്/സർക്കാർ അധികാര സ്ഥാപനങ്ങളുടെ മേല്നോട്ടത്തിൽ നടക്കുമ്പോൾ കോക്കസ്സുകൾ അതത് പാർട്ടികൾ സ്വന്തം നിലയിൽ നടത്തുകയാണ് പതിവ്.

വോട്ടർമാർ തങ്ങളുടെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി ഇല്ല. പകരം ഓരോ പ്രവിശ്യയിലെയും ജനസംഖ്യാനുപാതത്തിൽ അതതു പാർട്ടികളുടെ നിയമാവലിക്ക് അനുസൃതമായി പ്രതിനിധികളെ ( ഡെലിഗേറ്റ് ) തിരഞ്ഞെടുത്ത് ഈ ഡെലിഗേറ്റുകളുടെ പിന്തുണയുടെ എണ്ണത്തിനനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പതിവാണ്. ഇരുപാർട്ടികളും വ്യത്യസ്ഥങ്ങളായ രീതികളാണ് ഇതിനു അവലംബിക്കാറുള്ളത്. എങ്കിലും ആനുപാതിക പ്രാതിനിധ്യം ഇരു പാർട്ടികളുടെയും പൊതു സ്വഭാവമാണ്. ഡെമോക്രാറ്റിക്ക് പാർട്ടി രണ്ടായിരത്തി ആറുമുതൽ ഒരു മത്സരാർത്ഥിക്ക് 15 ശതമാനം സ്റ്റേറ്റ് പോപ്പുലർ വോട്ട് എന്ന നിബന്ധന വെക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി രണ്ടായിരത്തി പന്ത്രണ്ട് മുതൽ ഇലക്ടറൽ കോളേജിലേക് ഓരോ സ്റ്റേറ്റിൽ നിന്നുമുള്ള ഇളക്ടറൽ വോട്ടുകളുടെ എണ്ണത്തോടൊപ്പം കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിക്ക് ഓരോ സ്റ്റേറ്റും കൊടുത്ത വോട്ടുകളുടെ അനുപാതവും കണക്കിലെടുക്കും.

ഡെലിഗേറ്റുകളുടെ എണ്ണവും അനുബന്ധ തീരുമാനങ്ങളും അതാത് പാർട്ടി നിയമാവലിക്ക് അനുസരിച്ചാണ് നടക്കാറുള്ളത്. ഇരു പാർട്ടികളും ഇവ പലവട്ടം തിരുത്തിയിട്ടുണ്ട് എന്നത് മറ്റൊരു വസ്തുത. പ്രൈമറികളിൽ നിന്നും കോക്കസുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 'ജനങ്ങളുടെ' 'പ്ലെഡ്ജഡ് ഡെലിഗേറ്റുകള്ക്ക് ' പുറമേ 'സൂപ്പർ ഡെലിഗേറ്റുകൾ ' എന്നറിയപ്പെടുന്ന 'അൺ പ്ലെഡ്ജഡ് ഡെലിഗേറ്റുകളുമുണ്ട്'. ഈ സൂപ്പർ ഡെലിഗേറ്റുകൾ സാധാരണയായി പാർട്ടി നേതാക്കളും ഇലക്റ്റഡ് ഒഫീഷ്യലുകളുമാണ്. ഡെമോക്രറ്റിക്ക് പാർട്ടിക്ക് താരതമ്യേ സൂപ്പർ ഡെലിഗേറ്റുകളുടെ എണ്ണം കൂടുതലാണ് . സൂപ്പർ ഡെലിഗേറ്റുകളുടെ വോട്ടും പ്ലെഡ്ജഡ് ഡെലിഗേറ്റുകളുടെ വോട്ടും കൂടി നിശ്ചിത ശതമാനം വോട്ട് ലഭിച്ചാൽ മാത്രമാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക. ആദ്യ വോട്ട് കഴിഞ്ഞിട്ടും ഒരു സ്ഥാനാർത്ഥിക്കും നിശ്ചിത ശതമാനം വോട്ടുകൾ കിട്ടിയില്ലെങ്കിൽ 'ബ്രോക്കെർഡ് കൺവെൻഷൻ ' എന്ന പേരിൽ മറ്റൊരു പ്രൊസെസ്സും നടക്കാറുണ്ട്.

4051 പ്ലെഡ്ജഡ് ഡെലിഗേറ്റ് വോട്ടുകളും 715 സൂപ്പർ ഡെലിഗേറ്റ് വോട്ടുകളും കൂടി ആകെ 4766 ഡെലിഗേറ്റ് വോട്ടുകളാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളത്. അതിന്റെ പകുതിയിൽ അധികമായ 2384 ഡെലിഗേറ്റ് വോട്ടുകളാണ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി വേണ്ടത്. ഫെബ്രുവരി ഒന്ന് മുതൽ ജൂൺ 8 വരെയുള്ള കണക്കു പ്രകാരം 2184(54%) പ്ലെഡ്ജഡ് ഡെലിഗേറ്റ് വോട്ടുകളും 571(80%) സൂപ്പർ ഡെലിഗേറ്റ് വോട്ടുകളും ചേര്ന്ന് 2755 ഡെലിഗേറ്റ് വോട്ടുകളുമായി ഹിലരി ക്ലിന്റൺ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. തൊട്ടടുത്തുള്ള മത്സരാർത്ഥി ബേര്ണി സാന്റെഴ്സൺ 1804 പ്ലെഡ്ജഡ് ഡെലിഗേറ്റ് വോട്ടുകളും 48 സൂപ്പർ ഡെലിഗേറ്റ് വോട്ടുകളും ചേർന്ന് 1690 ഡെലിഗേറ്റുകളുടെ പിന്തുണയാണുള്ളത്. ഹിലരി 33 പ്രൈമറി/കോക്കസ്സുകൾ വിജയിച്ചപ്പോൾ സന്റെഴ്സൺ 23 എണ്ണത്തിലേ വിജയിക്കാൻ കഴിഞ്ഞുള്ളു .

പാർട്ടിയുടെ നല്ലൊരു ശതമാനം കോക്കസ്സുകളിലും സാന്റെഴ്സണാണ് മുന്നിലെത്തിയത് . സന്റെഴ്സണ് സെനറ്റർ ആയുള്ള വെർമൂട്ട് പ്രൈമറിയിൽ മികച്ച മുന്നേറ്റമായിരുന്നു അദ്ദേഹം നടത്തിയത്. ഡെമോക്രാറ്റിക് മത്സരാർത്ഥി ആയിരുന്ന ങമൃശേി ഛ'ങമഹഹല്യ പ്രൈമറികൾക്കിടയിൽ പിന്വാനങ്ങായിയിരുന്നു. ഫെബ്രുവരിയിൽ നടന്ന നാല്‌ പ്രൈമറികളിൽ മൂന്നെണ്ണത്തിൽ ഹിലരി വിജയിച്ചു. ന്യൂ ഹാംപ്ഷയറിൽ സന്റെഴ്സന്റെണ വിജയം വൻ മാർജിനിലായിരുന്നു. സൌത്ത് കരോലിന പ്രൈമറിയിൽ ഒഴികെ മറ്റു രണ്ടു പ്രൈമറികളിലും മികച്ച മത്സരം കാഴ്ച വെക്കാനും പറ്റി. മാർച്ചിലെ സൂപ്പർ ട്യൂസ്ഡേ പ്രൈമറികളിൽ ഹിലാരിയുടെ ആധിപത്യമായിരുന്നു.

നാലിടങ്ങളിൽ ഒഴിച്ച് മറ്റിടങ്ങളിൽ മികച്ച മാർജിനിൽ ഹിലരി മുന്നിലെത്തി. മാർച്ച് മധ്യത്തിലെ മറ്റു പ്രൈമറികളിലും ഹിലരിയുടെ വ്യക്തമായ മേൽക്കൈ ആണ് കാണാൻ കഴിഞ്ഞത്. എങ്കിലും കാൻസാസിലെയും മിഷിഹാമിലെയും സന്റെഴ്സണ്റെമറ്റ മുന്നേറ്റം ആശ്ചര്യമുളവാക്കി. മാർച്ച് അവസാന പാദവും ഏപ്രിൽ ആദ്യവും സന്റെഴ്സന്റെി നല്ല സമയമായിരുന്നു. അരിസോണ പ്രൈമറിയിൽ ഒഴികെ എല്ലായിടത്തും മികച്ച മാർജിനിൽ സന്റെഴ്സൺ മുന്നിലെത്തി. എന്നാൽ ഏപ്രിൽ അവസാനവും മേയ് ജൂൺ മാസങ്ങളിലും തിരിച്ച് മികച്ച മാര്ജിലനിൽ ഹിലരി മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത് .ചുരുക്കം ചില പ്രവിശ്യകളിലെ കോക്കസ്സുകളിൽ സന്റെഴ്സൺ നല്ല മത്സരം കാഴ്ചവച്ചു എന്നതൊഴിച്ചാൽ ഹിലരിയുടെ സ്വീകാര്യത തെളിയിക്കുന്ന പ്രൈമറികളായിരുന്നു മിക്കതും.

ഏറ്റവും ഒടുവിൽ കാലിഫോർണിയ പ്രൈമറിയിൽ സന്റെഴ്സണും ഹിലാരിയും ഒപ്പത്തിനൊപ്പം എന്നായിരുന്നു സർവ്വേ ഫലങ്ങൾ മിക്കതും പറഞ്ഞിരുന്നെങ്കിലും പതിമൂന്നു ശതമാനം ലീഡ് നേടാൻ ഹിലരിക്കായി. ഹിലരിയെക്കാൾ ബഹുദൂരം പിന്നിലാണെങ്കിലും മത്സരത്തിൽ നിന്നും പിന്മാറില്ലെന്ന് സന്റെഴ്സൺ അറിയിച്ചു കഴിഞ്ഞു. ജൂൺ 14നു നടക്കുന്ന കൊളംബിയൻ പ്രൈമറിയിൽ പങ്കെടുക്കുമെന്നും സന്റെഴ്സൺ അറിയിച്ചു. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ജൂലൈയിൽ നടക്കുന്ന പാർട്ടി കൺവൻഷനിലാണ്. അവിടെ സൂപ്പർ ഡെലിഗേറ്റുകളുടെ പിന്തുണ നേടാമെന്ന കണക്കുകൂട്ടൽ സന്റെഴ്സണ് ഉണ്ട്. പക്ഷെ
ഇതിനു സാധ്യതകൾ വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

കൊളംബിയ പ്രൈമറി മാത്രമേ ഇനി ബാക്കിയുള്ളൂ. ഇതിനകം തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ തിരഞ്ഞെടുത്ത ജനങ്ങൾക്ക് ഹിലരി നന്ദി പറഞ്ഞു കഴിഞ്ഞു. ഒബാമ അവരെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിക്കുകയും ചെയ്തു. എങ്കിലും ഒമ്പതാം തീയതി ഒബാമയെ സന്ദർശിക്കുന്ന സന്റെഴ്സണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യും എന്നാണു അറിയാൻ കഴിഞ്ഞത്. ഡെമോക്രാറ്റുകളുട പ്രസിഡന്റ് സ്ഥാനാർത്ഥിയാവുന്ന ഹിലരി രചിക്കുന്നത് പുതിയ ഒരു ചരിത്രമാണ്. അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവുന്ന ആദ്യ വനിത. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുക കൂടി ചെയ്താൽ അത് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഒരേടാകും. സന്റെഴ്സന്റെ സാധ്യതകൾ അവസാനിച്ച ഘട്ടത്തിൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റിനായുള്ള കാത്തിരിപ്പ് പ്രതക്ഷാനിർഭരമാണ്.

ഹിലരിയുടെ സ്ഥാനാർത്ഥിത്വത്തെക്കാൾ ലോകം ചർച്ച ചെയ്തതത് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണാള്ഡ് ട്രംബിന്റെ സ്ഥാനാർത്ഥിത്വമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ വേണ്ടത്. ഫെബ്രുവരി 1 മുതൽ ജൂൺ8 വരെയുള്ള കണക്കു പ്രകാരം 1441 പ്ലെഡ്ജഡ് ഡെലിഗേറ്റ് വോട്ടുകളും 95 സൂപ്പർ ഡെലിഗേറ്റ് വോട്ടുകളും കൂടി 1536 ഡെലിഗേറ്റുകളുടെ പിന്തുണയുമായി ട്രംബ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരികുകയാണ്. തൊട്ടടുത്ത മത്സരാർത്ഥിയായ ടെഡ് ക്രൂസ് 551 പ്ലെഡ്ജഡ് ഡെലിഗേറ്റ് വോട്ടുകളും 9 സൂപ്പർ ഡെലിഗേറ്റ് വോട്ടുകളും ചേർത്ത് 560 ഡെലിഗേറ്റ് പിന്തുണയുമായി ബഹുദൂരം പിന്നിലാണ്. തുടർന്ന് വരുന്ന റിപ്പബ്ലിക്കൻ മത്സരാർത്ഥിയായ റൂബിയോ, കാസിച്ച് എന്നിവർ യഥാക്രമം 167 ,161 എന്നീ നിലകളിൽ നില്ക്കുന്നു. നാല്പത് കോണ്ടസ്റ്റ്കളിൽ ട്രംബ് മുന്നിലെത്തിയപ്പോൾ വെറും പതിനോന്നിടത്തെ ക്രൂസിന് മേല്കൈ നേടാൻ കഴിഞ്ഞുള്ളൂ .

ഫെബുവരി മുതൽ ജൂൺ വരെയുള്ള കണക്കുകളിൽ ട്രമ്പിന്റെക തേരോട്ടം തന്നെയാണ് ദൃശ്യമായത്. ഫെബ്രുവരി ആദ്യവാരത്തിലെ അയോവ പ്രൈമറി ഒഴിച്ച് നിർത്തിയാൽ മറ്റു മൂന്നിലും ജയം ട്രംബിനായിരുന്നു. സൂപ്പർ ട്യൂസ്ഡേ യിലും ട്രംബ് ആധിപത്യം കാണിച്ചു. അതിൽ തന്നെ ങശിിലീേെമ ്രൈപമറിയിൽ റൂബിയോ ജയിച്ചത് വലിയ ആശ്ചര്യമോന്നുമുണ്ടാക്കിയില്ല. പ്രതീക്ഷിച്ച പോലെ തന്നെ മാർച്ച് അവസാന വാരവും ഏപ്രിൽ ആദ്യവും ടെഡ് ക്രൂസ് അല്പ്പം മെച്ചപ്പെടുത്തി എങ്കിലും പിന്നീടങ്ങോട്ട് ട്രമ്പിന്റെ ജയങ്ങൾ വൻ മാർജിനിലായിരുന്നു.

കാംബെയിനുകളിലുടനീളം മുസ്ലീം വിരോധം കുത്തി നിറച്ച തീവ്ര വലത് യാഥാസ്ഥിക ദേശീയ സങ്കല്പ്പം പ്രകടമായിരുന്നു. ട്രംബിനെ മുസ്ലീം സുഹൃത്തുക്കളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കള്ളം പറഞ്ഞു അവർക്ക് മുന്നിൽ അദ്ദേഹം വിയർക്കുന്നതും നമ്മൾ കണ്ടതാണ്.

ഇതിനിടെ സന്റെഴ്സണോടൊപ്പം ഉള്ളവർ തന്റെ കൂടെ ചേരാൻ ട്രംബ് ആവശ്യപ്പെട്ടുന്ന രംഗം അവസാനമായി കാണാൻ കഴിഞ്ഞു . ന്യൂ ജേഴ്സി,സൌത്ത് ഡക്കോട്ട, ന്യൂ മെക്സിക്കോ, കാലിഫോർണിയ. മൊണ്ടാന എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളിലെ വിജയത്തിന് ശേഷമായിരുന്നു ഇത്. സംശയയിച്ച് നിലക്കുന്ന ഹിലരി വിരുദ്ധ വോട്ടുകൾ തന്റെി കൂടെ ചേർത്താൽ മാത്രമേ യാത്ര എളുപ്പമാകൂ എന്ന് ട്രംബിനു അറിയാം. ഇതിനു പുറകെ
കാലിഫോർണിയയിൽ വച്ച് തന്റെ പ്രചരണം ഒരു തരത്തിലും വഴക്കാളിയായ ട്രംബിനു സഹായിക്കാനല്ലെന്നു സന്റെഴ്സണും തിരിച്ചടിച്ചു.

സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളും കോക്കസ്സുകളും അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. നവംബർ മാസം 8ആം തീയതി അമേരിക്കൻ ജനത വിധിയെഴുത്ത് നടത്തും. നല്ലൊരു ശതമാനം മധ്യവർഗ്ഗ, മധ്യവലത് ജനാധിപത്യ വോട്ടുകളും ഹിലരി സ്വന്തമാക്കിയെക്കാം എന്നാണു നിരീക്ഷണം. എന്നാൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ബിജെപി ഇറക്കിയ കരാറുകളൊക്കെ ഒന്നൂടെ കളറിൽ മുക്കിയാണ് അവിടെ ട്രമ്പ് ഇറക്കുന്നത്. ഒട്ടും ചിരിച്ചു തള്ളാവുന്നതല്ല ട്രംബിന്റെ പ്രസംഗങ്ങൾ എന്ന് തന്നയാണ് അയാർക്ക് കിട്ടുന്ന ജനപ്രീതിയും തെളിയിക്കുന്നത്. അമേരിക്കയിൽ നിന്നും ഒരു സുഹൃത്ത് പറയുന്നു, ദിവസം കഴിയുംന്തോറും ട്രമ്പിന്റെ് രാഷ്ട്രീയത്തോട് താല്പര്യം കാണിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്ന്. അരാജകത്വ അരാഷ്ട്രീയ മനസ്സുകളും നല്ലൊരു വിഭാഗം കാപിറ്റലിസ്റ്റ് വലത് മനസ്സുകളും കുടിയേറ്റങ്ങളെ സംശയ ദൃഷ്ടിയോടെയും കാണുന്ന ഒരു വിഭാഗവും മനസ്സുകൊണ്ട് ട്രംബിനെ പിന്തുണയ്ക്കുന്നുണ്ട് എന്നാണു പറയപ്പെടുന്നത്. ഇസ്ലാമിക സ്റ്റേറ്റിന്റെി ഭീകരതകളും അത് വഴി ഒരു പക്ഷെ ഊതി വീർപ്പിക്കപെടുന്ന മുസ്ലീം മൌലിക വാദവും
ഇതിനു ഒരു കാരണമാവാം.

മുസ്ലീങ്ങൾ എല്ലാം മത മൌലിക വാദികൾ ആണെന്നു കരുതുന്ന നല്ലൊരു ശതമാനം അമേരിക്കക്കാർ ഉണ്ടെന്നാണ് സുഹൃത്ത് പറയുന്നത്. ഇവിടെ കൊടുത്തിരിക്കുന്ന മിയാമിക്കാരനായ ഒരു ആന്റണിയുടെ അഭിപ്രായമുള്ള പലരെയും അവിടങ്ങളിൽ കാണാം എന്നാണു സുഹൃത്ത് പക്ഷം. എന്തിരുന്നാലും അത്തരം മനസ്സുകൾ ട്രംബിനു നല്ല മൈലേജ് നല്കുന്നുണ്ട്.

വരും നാളുകളിൽ ട്രംബിനെ മാര്ക്ക റ്റിംഗ് ടീം ഇത്തരം വിഷയങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകനും മധ്യ വർഗ്ഗ വോട്ടുകൾ പെട്ടിയിലാക്കാനുമുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനുമാണ് സാധ്യത എന്നാണു തോന്നുന്നത് കൂട്ടത്തിലെ കൗതുകകരമായ് വിദേശ നയങ്ങളും ആണ് ട്രംബ് മുന്നോട്ട് വെക്കുന്നത്. ഡെമോക്രാറ്റുകളുടെ ലിബറൽ നയങ്ങൾ രാജ്യത്തെ ഇല്ലായ്മ ചെയ്യും എന്ന തരത്തിലെ പ്രചാരണവും നടക്കുന്നുണ്ട്. ഡെമോക്രാട്ടുകൾക്ക് കമ്യൂണിസ്റ്റ് ചായ്വാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വേറെയും. എന്ത് തന്നെയായാലും ലളിതമായ പ്രവചനങ്ങൾക്കപ്പുറമാണ് സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായ ശേഷവും അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം സഞ്ചരിക്കുന്നത്.

ചെറിയ പ്രതീക്ഷകൾക്കിപ്പുറം ആഗോള രാഷ്ട്രീയത്തിൽ ഇടതു തുരുത്തുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇന്ത്യയിൽ 2014 മെയ് മാസം മുതൽ വലതു രാഷ്ട്രീയം അധികാരത്തിന്റെര അകമ്പടിയോടെ അതിന്റെു ഉച്ചസ്ഥായിയിൽ എത്തി നില്ക്കു ന്നു. അമേരിക്കൻ ഐക്യ നാടുകളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇന്ത്യയെയും അമേരിക്കരെയും ഉൾപ്പെടുത്തി ആധുനിക 'ഫാസിസത്തിന്റെ പുത്തൻ രചനകൾ എഴുതേണ്ടി
വരുമോ എന്ന് കാത്തിരുന്നു കാണാം.