എയർ ഇന്ത്യ വില്‍ക്കാച്ചരക്കെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജു

"എയർ ഇന്ത്യ നല്ല എയർലൈനാണ്. എന്നാൽ നികുതിദായകരുടെ പണത്തെ ആശ്രയിക്കാതെ 50,000 കോടി രൂപയുടെ കടബാധ്യത മറികടക്കാൻ ഊർജിതമായ ശ്രമങ്ങൾ കമ്പനി നടത്തണം"

എയർ ഇന്ത്യ വില്‍ക്കാച്ചരക്കെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജു

ന്യൂഡൽഹി ; എയർ ഇന്ത്യ മഹാമോശം അവസ്ഥയിലാണെന്നും കമ്പനി വിൽക്കാചരക്കായി തുടരുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. "എയർ ഇന്ത്യ നല്ല എയർലൈനാണ്. എന്നാൽ നികുതിദായകരുടെ പണത്തെ ആശ്രയിക്കാതെ 50,000 കോടി രൂപയുടെ കടബാധ്യത മറികടക്കാൻ ഊർജിതമായ ശ്രമങ്ങൾ കമ്പനി നടത്തണം"– മന്ത്രി പറഞ്ഞു.

മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് 30,000 കോടി രൂപയുടെ സാമ്പത്തിക രക്ഷാ പദ്ധതി എയർ ഇന്ത്യയ്ക്കു വേണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും സാമ്പത്തിക നില മെച്ചമായതിന്റെ ലക്ഷണങ്ങൾ കമ്പനി കാട്ടുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 6–8 കോടി രൂപ പ്രവർത്തന ലാഭം നേടിയെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോയാലെ കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കഴിയൂ എന്നും ഗജപതി രാജു കൂട്ടിച്ചേര്‍ത്തു.

Story by