മികച്ച തുടക്കത്തിന് ശേഷം നിറം മങ്ങി 'ഉഡ്ത പഞ്ചാബ്'

പഞ്ചാബിലെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രാഷ്ട്ടീയ ഇടപ്പെടലുകളുടെയും കഥ പറയുന്ന ചിത്രത്തിന് ആദ്യ ദിവസം ലഭിച്ച കളക്ഷന്‍ 10 കോടി രൂപയാണ്

മികച്ച തുടക്കത്തിന് ശേഷം നിറം മങ്ങി

ബോംബെ: സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങളും കോടതി ഇടപ്പെടലുകളും റിലീസിന് മുന്‍പ് വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചതുമെല്ലാം മറന്നു തീയറ്ററുകളില്‍ എത്തിയ ഷാഹിദ്കപൂര്‍ ചിത്രം 'ഉഡ്ത പഞ്ചാബിന്' ആദ്യ ദിവസങ്ങളില്‍ വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.എന്നാല്‍ ദിവസം കഴിയും തോറും ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞുകുറഞ്ഞു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പഞ്ചാബിലെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രാഷ്ട്ടീയ ഇടപ്പെടലുകളുടെയും കഥ പറയുന്ന ചിത്രത്തിന് ആദ്യ ദിവസം ലഭിച്ച കളക്ഷന്‍ 10 കോടി രൂപയാണ്. തൊട്ടു അടുത്ത ദിവസങ്ങളില്‍ 11.25ം , 12.50ം കോടി രൂപ കളക്ഷന്‍ ലഭിച്ചു. എന്നാല്‍ ആദ്യ മൂന്ന് ദിവസത്തെ മികച്ച പ്രകടനത്തിന് ശേഷം ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞു വരികയാണ്. നാലാം ദിനമായ തിങ്കളാഴ്ച നാലര കോടിയും ഇന്നലെ 3.80 കോടിയും മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.


വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ചിത്രത്തിന്റെ കളക്ഷന്‍ കുറയാന്‍ കാരണമാകുന്നുവെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.