ഉഡ്ത പഞ്ചാബ് തീയറ്ററുകളില്‍ ചെന്ന് കാണണമെന്നാവശ്യപ്പെട്ട് ബോളിവുഡ്

ഷാഹിദ് കപൂര്‍ നായകനായ വിവാദ ചിത്രം ഉഡ്ത പഞ്ചാബ് ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ചിത്രം തിയെറ്ററുകളില്‍ ചെന്നു തന്നെ കാണണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് രംഗത്ത്

ഉഡ്ത പഞ്ചാബ് തീയറ്ററുകളില്‍ ചെന്ന് കാണണമെന്നാവശ്യപ്പെട്ട് ബോളിവുഡ്

മുംബൈ:ഷാഹിദ് കപൂര്‍ നായകനായ വിവാദ ചിത്രം ഉഡ്ത പഞ്ചാബ് ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ചിത്രം തിയറ്ററുകളില്‍ ചെന്നു തന്നെ കാണണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് രംഗത്ത്. ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ലിങ്ക് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ വൈറസ് ആക്രമണത്തിന് ഇരയാകുമെന്ന മുന്നറിയിപ്പും ബോളിവുഡ് നല്‍കുന്നു.

ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, അര്‍ജുന്‍ കപൂര്‍, ബിപാഷ ബസു, വരുണ്‍ ധവാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, സൊനാക്ഷി എന്നിവരാണ് വൈറസ് ആക്രമണത്തിന്‍റെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ ചെന്നു തന്നെ കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന് പിന്തുണയുമായി നേരത്തെയും ബോളിവുഡ് രംഗത്തെത്തിയിരുന്നു.

സെന്‍സര്‍ ബോര്‍ഡുമായുള്ള പോരാട്ടത്തിനു പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പാണ്  ചിത്രം റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ചിത്രം ഓണ്‍ലൈനിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.