ഉഡ്താ പഞ്ചാബ് സെൻസർ കേസ്: വിധി നാളെ

ഉഡ്താ പഞ്ചാബ് സെൻസർ ചെയ്യണമന്നെ ആവശ്യത്തിനെതിരെ നിര്‍മ്മാതക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി

ഉഡ്താ പഞ്ചാബ് സെൻസർ കേസ്:  വിധി നാളെ

മുംബൈ: ഉഡ്താ പഞ്ചാബ് സെൻസർ ചെയ്യണമന്നെ സെൻസർ ബോർഡിന്‍റെ ആവശ്യത്തിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി നാളെ വിധി പറയും.

പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കഥപറയുന്ന ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍  എൺപത്തിയൊൻപതിടത്ത് കത്രികവെക്കണമെന്നാണ് സെൻസർ ബോർഡ് നിലപാട്.

നിര്‍മാതാക്കള്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയും കോടതി നിര്‍മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

ബോർഡിന്‍റെ പണി സിനിമയ്ക്ക് അംഗീകാരം നൽകൽമാത്രമാണെന്നും അതിനപ്പുറത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ ആണെന്നും കോടതി നിരീക്ഷിച്ചു.

സിനിമയിൽനിന്നും തെരഞ്ഞെടുപ്പ്, എംപി എംഎൽഎ പഞ്ചായത്ത്, പഞ്ചാബുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ എന്നിവ എടുത്ത് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.