സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി

ചില കാര്യങ്ങള്‍ 'ഓപ്പണ്‍' ആയി പറഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്ക് മനസിലാവുകയുള്ളൂവെന്നും അത്തരം സാഹചര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ജസ്റ്റിസ് എസ് സി ധര്‍മാധികാരി പറഞ്ഞു.

സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി

ബോംബെ: ബോളിവുഡ് ചിത്രം 'ഉഡ്ത പഞ്ചാബിന്' അനുകൂലമായി കോടതി വിധി. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ വച്ച 13 'കട്ടുകളില്‍' 12 എണ്ണവും കോടതി എടുത്ത് കളയാന്‍ നിര്‍ദ്ദേശിച്ചു. സിനിമാ കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നും ഏത് കാണണം ഏത് കാണണ്ട എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ് എന്നും കോടതി നിരീക്ഷിച്ചു.

ചില കാര്യങ്ങള്‍ 'ഓപ്പണ്‍' ആയി പറഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്ക് മനസിലാവുകയുള്ളൂവെന്നും അത്തരം സാഹചര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ജസ്റ്റിസ് എസ് സി ധര്‍മാധികാരി പറഞ്ഞു.

പഞ്ചാബിനെ പറ്റിയുള്ള ചില പരാമര്‍ശങ്ങള്‍, മദ്യവും പുകയിലയിലും ഉപയോഗിക്കുന്ന ചില സീനുകള്‍, ചിത്രത്തിന്റെ പേരിലെ 'പഞ്ചാബ്‌'എന്നിവ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നത്.

സിനിമ സെന്‍സര്‍ ചെയ്യുകയല്ല, സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ബോര്‍ഡിന്റെ ജോലിയെന്ന് കോടതി ചൂണ്ടിക്കാട്ടി.  ടിവി പരിപാടികളും സിനിമയും ഒരു സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

എന്നാല്‍ ചിത്രത്തിലെ അശ്ലീല വാക്കുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയില്‍ വാദിച്ചു.പട്ടിക്ക്  ജാക്കി ചാന്‍ എന്ന പേര് നല്‍കിയത് നിന്ദയാണെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.

സിനിമയില്‍ 94 കട്ടുകള്‍ വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് അനുരാഗ് കശ്യപാണ് കോടതിയെ സമീപിച്ചത്. ജൂണ്‍ 13ന് കേസില്‍ വിധി പറയും.