കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി വെടിവെയ്പ്പ് ; പ്രതി ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാര്‍

പഠനകാലത്ത് മൈനാക് സ്വയം വികസിപ്പിച്ച കമ്പ്യൂട്ടര്‍ കോഡ് വില്ല്യം ക്ലഗ് ചോര്‍ത്തിയെടുത്തു മറ്റാര്‍ക്കോ കൈമാറിയതാണ് അദ്ദേഹത്തെ വധിക്കാന്‍ മൈനാക്കിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി വെടിവെയ്പ്പ് ; പ്രതി ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാര്‍

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ക്യാമ്പസില്‍ അധ്യാപകനെ വെടിവെച്ചുകൊന്ന ശേഷം സ്വയം നിറയൊഴിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. 38-കാരനായ മൈനാക് സര്‍ക്കാര്‍ ആണ് പ്രതിയെന്നു ലോസ് ഏന്‍ജല്സ് പോലീസ് വിഭാഗം ഉദ്യോഗസ്ഥര്‍  വ്യക്തമാക്കി.

യൂണിവേഴ്സിറ്റി ക്യാപസിലെ എഞ്ചിനീയറിംഗ് ബ്ലോക്കില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് വില്ല്യം ക്ലഗ് എന്ന അധ്യാപകനെ  മൈനാക് സര്‍ക്കാര്‍ വെടിവെച്ച് കൊന്നതും ശേഷം സ്വയം നിറയൊഴിച്ചു മരിച്ചതും. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയില്‍ അകപ്പെട്ടതിനാല്‍ രണ്ടു മണിക്കൂറോളം ക്യാമ്പസ് അടച്ചിടുകയുണ്ടായി. വില്ല്യം ക്ലഗ്ഗിനെ കൂടാതെ മൈനാക് വധിച്ചതെന്നു കരുതപ്പെടുന്ന മറ്റൊരു യുവതിയുടെ മൃതദേഹവും മിന്നസോട്ടയില്‍ നിന്ന് ലോസ് ഏന്‍ജല്സ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഈ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മറ്റൊരു യൂണിവേഴ്സിറ്റി പ്രോഫസ്സറെക്കൂടി വധിക്കാന്‍ മൈനാക് സക്കാര്‍ പദ്ധതിയിട്ടിരുന്നുവെന്നു വ്യക്തമാക്കുന്ന ഒരു കുറിപ്പും പോലീസിനു ലഭിച്ചു.

ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നും എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള മൈനാക് കൊല്ലപ്പെട്ട വില്ല്യം ക്ലഗ്ഗിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. പഠനകാലത്ത് മൈനാക് സ്വയം വികസിപ്പിച്ച കമ്പ്യൂട്ടര്‍ കോഡ് വില്ല്യം ക്ലഗ് ചോര്‍ത്തിയെടുത്തു മറ്റാര്‍ക്കോ കൈമാറിയതാണ് അദ്ദേഹത്തെ വധിക്കാന്‍ മൈനാക്കിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Read More >>