തിരക്കേറിയ സമയത്തെ 'ഉയര്‍ന്ന നിരക്കുകള്‍' ഒഴിവാക്കി ഊബര്‍ ടാക്സി

ഇന്ത്യയിലെ ടാക്സി സര്‍വീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്ന ഊബര്‍ ടാക്സി മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നു.

തിരക്കേറിയ സമയത്തെ

ഇന്ത്യയിലെ ടാക്സി സര്‍വീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്ന ഊബര്‍ ടാക്സി മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. ഓണ്‍ലൈന്‍ ആയിടാക്സി ബുക്ക്‌ ചെയ്യാനും നിരക്കുകള്‍ അറിയാനും യാത്ര സമയം ക്രമപ്പെടുത്താനും ഒക്കെ സഹായിക്കുന്ന ടാക്സി സര്‍വീസാണ് ഊബര്‍.

ഇത്രയും നാള്‍ ഊബര്‍ ടാക്സി സര്‍വീസ് ഉപയോഗിക്കുന്നവരെ ഏറ്റവും അധികം വിഷമിപ്പിച്ച സംഗതിയാണ് 'ഊബര്‍ സരജ് പ്രൈസിംഗ്'. ചില സമയങ്ങളില്‍ നടത്തുന്ന യാത്രകള്‍ക്ക് മൂന്നും നാലും ഇരട്ടി നിരക്ക് ഈടാക്കുന്ന ഈ സംബ്രദായം യാത്രക്കാരെ ഒരുപാട് ആലോസരപ്പെടുത്തിയിരുന്നു. ഇതിനെസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയിലും അമേരിക്കയിലും സരജ് പ്രൈസിംഗ് ഒഴിവാക്കാന്‍ ഊബര്‍ തീരുമാനിച്ചു.


ഇനി മുതല്‍ യാത്ര ദൂരവും ദൈര്‍ഖ്യവും യാത്രക്കാരുടെ എണ്ണവും സ്ഥലത്തെ ഊബര്‍ ടാക്സികളുടെ ലഭ്യതയും മാത്രം പരിഗണിച്ചാവും ഊബര്‍ നിരക്കുകള്‍ നിശ്ചയിക്കുക. ഈ നിരക്കുകള്‍ യാത്ര പുറപ്പെടും മുന്‍പ് യാത്രക്കാരെ അറിയിക്കുകയും ചെയ്യും.

ന്യൂയോര്‍ക്ക്‌, മിയാമി, സാന്‍ഡിയാഗോ തുടങ്ങിയ നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ സര്‍വീസ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഉടന്‍ തന്നെ ഇന്ത്യയിലും ഈ സര്‍വീസ് ലഭ്യമായി തുടങ്ങുമെന്ന് ഊബര്‍ പ്രോഡകറ്റ് മാനേജര്‍ അരുന്ധതി സിംഗ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാകും ഈ സര്‍വീസ് ആദ്യം പരീക്ഷിക്കപ്പെടുക.

Story by
Read More >>