യുഎഇയില്‍ ഇന്ന് മുതല്‍ 'നിര്‍ബന്ധിത ഉച്ചവിശ്രമം'

യുഎഇയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ഉച്ചവിശ്രമം നിലവില്‍ വന്നു. ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെയാണ് വിശ്രമം. സെപ്റ്റംബര്‍ പതിനഞ്ച് വരെ ഈ നിയമം പ്രാബല്യത്തിലുണ്ടാവും.

യുഎഇയില്‍ ഇന്ന് മുതല്‍

യുഎഇയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ഉച്ചവിശ്രമം  നിലവില്‍ വന്നു. ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെയാണ് വിശ്രമം. സെപ്റ്റംബര്‍ പതിനഞ്ച് വരെ ഈ നിയമം പ്രാബല്യത്തിലുണ്ടാവും.

ഉച്ചവിശ്രമനിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുമെന്ന് യുഎഇ മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് തൊഴിലാളി ഒന്നിന് അയ്യായിരം ദിര്‍ഹം എന്ന രീതിയില്‍ പിഴ ഒടുക്കേണ്ടിവരും. പരമാവധി അന്‍പതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.


പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കൊടുംചൂടില്‍ നിന്നും രക്ഷിക്കുന്നതിനാണ് ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കാന്‍ മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തിലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഉച്ചവിശ്രമം അനുവദിക്കുക.

ഉച്ചവിശ്രമനിയമം അനുസരിച്ച് രാത്രിയിലും പകലുമായി ജോലി സമയം പുന:ക്രമീകരിക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പുന:ക്രമീകരിക്കുമ്പോള്‍ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധികസമയം ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഓവര്‍ടൈം നല്‍കുകയും വേണം.

Read More >>