റമദാനില്‍ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

അമിത വില ഈടാക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്.

റമദാനില്‍ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

ദുബായ്: റമദാനില്‍ അവശ്യവസ്തുക്കളുടെ വില കൂടുതലായി ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രാലയം. വീണ്ടും ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ റമദാനില്‍ അവശ്യവസ്തുക്കളുടെ വില നിലവാരം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ് വ്യാപാരികളോട് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം തുടര്‍ച്ചയായി പരിശോധന നടത്തും. എണ്ണ, ധാന്യം, മാസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വില നിലവാരം ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. അമിത വില ഈടാക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് പരാതികള്‍ അറിയിക്കുന്നതിന് ടോള്‍ ഫ്രീ നമ്പരും തുറന്നിട്ടുണ്ട്.