അഫ്ഗാനിസ്ഥാന്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും

സ്ഫോടനത്തിന്റെ അവകാശം ഏറ്റെടുത്തു, ഇസ്ലാമിക്‌ സ്റ്റേറ്റും, താലിബാനും തമ്മില്‍ തര്‍ക്കത്തില്‍.

അഫ്ഗാനിസ്ഥാന്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും

അഫ്ഗാനിസ്ഥാനില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. വിദേശകാര്യ മന്ത്രി വികാസ് സ്വരൂപ്‌ ട്വിറ്ററിലൂടെ അറിയിച്ചതാണിത്. മരണപ്പെട്ടവരുടെ ശരീരം ഇന്ത്യയില്‍ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും മന്ത്രി ട്വീറ്റ് ചെയ്തു.

താലിബാനെതിരെ അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിന്നു പിന്നാലെയായിരുന്നു തിങ്കളാഴ്ച അഫ്ഗാനിസ്ഥാനില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായത്.


കനേഡിയന്‍ എംബസ്സിക്ക് വേണ്ടി ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ സഞ്ചരിച്ചിരുന്ന ബസ്സ്‌ സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതില്‍ കൊല്ലപ്പെട്ട 14 പേരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്.ഉത്തരാഘണ്ട് സ്വദേശികളായ ഗണേഷ്  ഥാപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. വഴിയാത്രക്കാരനായ ചാവേറാണ് കനേഡിയന്‍ എംബസ്സി തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ ബോംബ്‌ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു

ആക്രമണങ്ങളുടെ ഉത്തരവാദിത്വം താലിബാനും, ഇസ്ലാമിക്‌ സ്റ്റേറ്റും അവകാശപ്പെട്ടിട്ടുണ്ട്. താലിബാന്‍ അവകാശ വാദവുമായി മുന്നോട്ടു വന്നതിനു തൊട്ടു പിന്നാലെ ഇസ്ലാമിക്‌ സ്റ്റേറ്റ് തങ്ങളാണ് അഫ്ഗാനിസ്ഥാനിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ എന്ന് അവകാശം ഉന്നയിച്ചു വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കി. ബോംബ്‌ സ്ഫോടനം നടത്തിയ ചാവേര്‍ എന്ന് അവകാശപ്പെട്ടു, ഇര്ഫാനുള്ള അഹമ്മദ്‌ എന്ന യുവാവിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു.

ഐ.എസ് അവകാശവാദത്തെ താലിബാന്‍ പൂര്‍ണ്ണമായും തള്ളി. കാബുളില്‍ ആക്രമണം നടത്താന്‍ ഐ.എസ്സിന് ശക്തിയില്ലെന്നായിരുന്നു താലിബാന്‍റെ വിവരണം. ഇവിടെയുള്ള ആളുകളുടെ പിന്തുണയും അവര്‍ക്കില്ല. താലിബാന്‍റെ വീര യോദ്ധാവാണ് ബസ്സ്‌ സ്ഫോടനത്തിന്നു പിന്നില്‍.

ബസ്സില്‍ നടന്ന സ്ഫോടനത്തിന്നു പിന്നാലെ,കേഷിം ജില്ലയിലെ തിരക്കേറിയ ഒരു ചന്തയില്‍, മോട്ടോര്‍ ബൈക്കില്‍ നടന്ന സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും, 40 പേര്‍ക്ക് സാരമായ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 5 കുട്ടികളും ഉണ്ട്. ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
.