ഫേസ്ബുക്ക് ഉടമക്ക് പിറകേ ട്വിറ്റര്‍ ഉടമയുടെയും അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ന്നു

ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഇ–മെയിൽ, യൂസർനെയിം, പാസ്‌വേർഡ് എന്നിവയെല്ലാം ഇവര്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സക്കര്‍ബര്‍ഗും ഇവാന്‍ വില്ല്യംസും മാത്രമല്ല ലോകത്തെ പല പ്രമുഖരുടെയും അക്കൌണ്ട് വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഫേസ്ബുക്ക് ഉടമക്ക് പിറകേ ട്വിറ്റര്‍ ഉടമയുടെയും അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ന്നു

കഴിഞ്ഞ വാരം ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പാസ്വേര്‍ഡുകളും മറ്റും ഹാക്ക്ചെയ്തത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 'അവര്‍മൈന്‍' എന്ന ഹാക്കിംഗ് ഗ്രൂപ്പ് ആയിരുന്നു ഇതിനു പിന്നില്‍. ഇപ്പോള്‍ അതെ ഗ്രൂപ്പ് തന്നെ ട്വിറ്റര്‍സഹയുടമയും മുന്‍ സിഇഒയുമായ ഇവാന്‍ വില്ല്യംസിന്‍റെ അക്കൌണ്ട് ഹാക്ക്ചെയ്തിരിക്കുകയാണ്.

ഫയർഫൊക്സ്, ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തുന്ന മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുന്നത്. ഇത്തരത്തില്‍ ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഇ–മെയിൽ, യൂസർനെയിം, പാസ്‌വേർഡ് എന്നിവയെല്ലാം ഇവര്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സക്കര്‍ബര്‍ഗും ഇവാന്‍ വില്ല്യംസും മാത്രമല്ല ലോകത്തെ പല പ്രമുഖരുടെയും അക്കൌണ്ട് വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. റഷ്യയിൽ നിന്നുള്ള അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടവയില്‍ അറുപത് ശതമാനവും.

ചോര്‍ത്തിയ അക്കൌണ്ടുകളിലെ 17,471 പേരും 123456 പാസ്‌വേർഡാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ദേയമാണ്. ഇത്തരം സുരക്ഷാപ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്സുരക്ഷിതമായ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുക എന്നത് മാത്രമാണ് മാര്‍ഗ്ഗമെന്ന് ട്വിറ്റര്‍ അധികൃതര്‍ അഭിപ്രായപ്പെടുന്നു.

Read More >>