ആനയ്ക്കും അടി തെറ്റും: ട്വിറ്റര്‍ സഹസ്ഥാപകന്റെ അക്കൗണ്ട്‌ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്ത

നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്യപ്പെടുവാന്‍ സാധ്യതയില്ലാത്തതാണെന്ന് കരുതുന്നുണ്ടോ?

ആനയ്ക്കും അടി തെറ്റും: ട്വിറ്റര്‍ സഹസ്ഥാപകന്റെ അക്കൗണ്ട്‌ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്ത

ട്വിറ്ററിന്റെ മുന്‍ സി.ഇ.ഒ ഇവാന് വില്ല്യസിന്‍റെയും ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു  എന്ന് അവകാശപ്പെട്ടു ഒരു ഹാക്കിംഗ് സൈറ്റ് രംഗത്ത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന അവകാശവാദവുമായി എത്തിയ ഔര്‍മൈന്‍ ഗ്രൂപ്പ് തന്നെയാണ് ഈ ഹാക്കിംഗിനും പിന്നിലെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ മാഷബിളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകള്‍ തങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ട് എന്നും ഇവര്‍ അവകാശപ്പെടുന്നു. ഇ–മെയിൽ, യൂസർനെയിം, പാസ്‌വേർഡ് എന്നിവയെല്ലാമാണ് തങ്ങള്‍ ചോര്‍ത്തിയത്‌ . ചോർത്തിയ വിവരങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഫയർഫൊക്സ്, ക്രോം എന്നീ പ്രമുഖ ബ്രൗസറുകളില്‍ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്. എളുപ്പത്തില്‍ കണ്ടു പിടിക്കാവുന്ന പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തിയാണ് ഹാക്കിംഗ് നടത്തിയെന്നതിനാല്‍ ഇത് ബ്രൌസറിന്റെ വീഴ്ചയായി കാണുവാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഗൂഗിള്‍. ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട പാസ്വേര്‍ഡുകളില്‍ ഒന്നാണ് ഇവാന്‍ വിലീസിന്റെതും എന്ന് ഹാക്ക് ചെയ്തു എന്ന് അവകാശപ്പെടുന്ന സൈറ്റ് പറയുമ്പോഴും ഔദ്യോഗിക സ്ഥിതീകരണം ട്വിറ്റര്‍ നല്‍കിയിട്ടുമില്ല.


റഷ്യയിൽ നിന്നുള്ള അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടവയില്‍ അറുപത് ശതമാനവും എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്ത വിവരങ്ങളിൽ ഇ–മെയിൽ ഡൊമെയിനുകൾ പത്തിൽ ആറും റഷ്യയിൽ നിന്നുള്ളതാണ്.

ഇത്രയും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോക്താക്കൾ വളരെ ലളിതമായ പാസ്‌വേർഡുകളാണ് ഉപയോഗിക്കുന്നതെന്നതും ഹാക്കർമാർക്ക് സഹായകരമായി മിക്ക പേരും ഉപയോഗിക്കുന്നതും 123456 എന്ന പാസ്സ്‌വേര്‍ഡ്‌ ആണ്.അല്ലെങ്കില്‍ സ്വന്തം പേരുമായി ബന്ധപ്പെട്ടു എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാവുന്ന രഹസ്യ കോഡുകള്‍ ആണ് ഇപ്പോഴും ഉപയോഗിക്കപ്പെടുന്നത് പോലും.

ട്വിറ്ററിന്റെ സഹസ്ഥാപകന്‍ കൂടിയായ വില്ലീസ്, ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് എന്നിവരുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് ഐ.ടി ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.Story by
Read More >>