വാടക ഗര്‍ഭപാത്രത്തിലൂടെ തുഷാര്‍ കപൂര്‍ അച്ഛനായി

തുഷാറിന്റെ മാതാപിതാക്കളായ ജിതേന്ദ്ര കപൂറും ശോഭ കപൂറും കുഞ്ഞിനൊപ്പം ആശുപത്രിയിലുണ്ട്. ഇവരുടെ കുടുംബത്തിലെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.

വാടക ഗര്‍ഭപാത്രത്തിലൂടെ തുഷാര്‍ കപൂര്‍ അച്ഛനായി

ബോളിവുഡ് താരം തുഷാര്‍ കപൂര്‍ വാടക ഗര്‍ഭ പാത്രത്തിലൂടെ അച്ഛനായി. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലാണ് തുഷാര്‍ കപൂറിന്റെ കുഞ്ഞിന്റെ ജനനം. ലക്ഷ്യ എന്നാണ് കുഞ്ഞിന്റെ പേര്.

തുഷാറിന്റെ മാതാപിതാക്കളായ ജിതേന്ദ്ര കപൂറും ശോഭ കപൂറും കുഞ്ഞിനൊപ്പം ആശുപത്രിയിലുണ്ട്. ഇവരുടെ കുടുംബത്തിലെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.

കുഞ്ഞ് ജനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തുഷാറിന്റെ തീരുമാനത്തില്‍ അഭിമാനിക്കുന്നതായും ഇരുവരും പറഞ്ഞു. അവിവാഹിതനായ തുഷാറിന്റെ ആഗ്രഹം ജസ്‌ലോക് ആശുപത്രിയിലെ ഡോ. ഫൈറൂസ പരീക്കാണ് യാഥാര്‍ത്ഥ്യമാക്കിയത്. അച്ഛനാകാനുള്ള തുഷാറിന്റെ തീരുമാനം വളരെയധികം മതിപ്പുണ്ടാക്കിയെന്ന് ഐ.വി.എഫ്. ഡയറക്ടറായ ഡോ. ഫൈറൂസ പറഞ്ഞു.

തുഷാറിന്റെ തീരുമാനം കൂടുതല്‍ പേര്‍ക്ക് പ്രചോദനമുണ്ടാക്കുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു. കൃത്രിമ ബീജസങ്കലനം (ഐവിഎഫ്) വഴിയാണ് കുഞ്ഞിന്റെ ജനനം.