സിറിയന്‍ അഭയാര്‍ത്ഥി ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച ടര്‍ക്കിഷ് യുവാവിന് 108 വര്‍ഷം കഠിന തടവ്

വിചാരണ വേളയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രതി നിഷേധിച്ചില്ല. മാത്രമല്ല, ക്യാമ്പിലെ മറ്റ് ജോലിക്കാരും മാനേജര്‍മാരും കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന വെളിപ്പെടുത്തലും ഇയാള്‍ നടത്തി.

സിറിയന്‍ അഭയാര്‍ത്ഥി ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച ടര്‍ക്കിഷ് യുവാവിന് 108 വര്‍ഷം കഠിന തടവ്

ഇസ്താംബുള്‍: സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച ടര്‍ക്കിഷ് യുവാവിന് 108 വര്‍ഷം കഠിന തടവ്. അഭയാര്‍ത്ഥി ക്യാമ്പിലെ ക്ലീനിംഗ് തൊഴിലാളിക്കാണ് ശിക്ഷ വിധിച്ചത്.

ദക്ഷിണപൂര്‍വ ടര്‍ക്കിയിലെ നിസിപ് ക്യാമ്പിലെ തൂപ്പുകാരനാണ് പ്രതി. എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള ബാലന്മാരെയാണ് ഇയാള്‍ ഒരു വര്‍ഷമായി പീഡനത്തിനിരയാക്കിയത്. വിചാരണ വേളയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രതി നിഷേധിച്ചില്ല. മാത്രമല്ല, ക്യാമ്പിലെ മറ്റ് ജോലിക്കാരും മാനേജര്‍മാരും കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന വെളിപ്പെടുത്തലും ഇയാള്‍ നടത്തി.


പണം നല്‍കിയാണ് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് ഇയാളുടെ വാദം. എട്ടോളം കുട്ടികളുടെ കുടംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ വിധി വന്നിരിക്കുന്നത്.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടക്കുന്ന പീഡനങ്ങളുടെ വ്യക്തമായ തെളിവാണ് ക്യാമ്പിലെ തൊഴിലാളിക്കെതിരെയുള്ള വിധി. എന്നാല്‍ ക്യാമ്പിലെ മേല്‍നോട്ടക്കാരും ഉന്നതരും ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതായി ഇയാളുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നു.

2.7 മില്യണ്‍ അഭയാര്‍ത്ഥികളാണ് ടര്‍ക്കിയില്‍ കഴിയുന്നത്. പത്തോളം ക്യാമ്പുകള്‍ സര്‍ക്കാരിന്റെ ദുരന്ത നിവാരണ സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.