മുന്‍ മന്ത്രി ടിഎസ് ജോണ്‍ അന്തരിച്ചു

1978 ഒക്ടോബറില്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി.

മുന്‍ മന്ത്രി ടിഎസ് ജോണ്‍ അന്തരിച്ചു

ചേര്‍ത്തല: കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളും കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായിരുന്ന ടിഎസ് ജോണ്‍ (76)അന്തരിച്ചു. ഇന്ന് രാവിലെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തിയ ടിഎസ് ജോണ്‍ 1976-77 കാലത്ത് ഒരു വര്‍ഷം സ്പീക്കറായിരുന്നു. 1978 ഒക്ടോബറില്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി.

ഏലിക്കുട്ടിയാണ് ഭാര്യ. കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പം ചേര്‍ന്ന ടിഎസ് ജോണ്‍ പിന്നീട് പിസി ജോര്‍ജ് സെക്കുലര്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ ചെയര്‍മാനായിരുന്നു.

Story by
Read More >>