തിരുവനന്തപുരത്ത് പതിനാറുകാരിയായ മകളെ അമ്മ തന്റെ കാമുകന് കാഴ്ച്ചവെച്ചു; പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെൺകുട്ടി പ്രകൃതിവിരുദ്ധ ലെെംഗികപീഡനത്തിനു നിരന്തരം ഇരയായിരുന്നെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും സാക്ഷിമൊഴികളുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു

തിരുവനന്തപുരത്ത് പതിനാറുകാരിയായ മകളെ അമ്മ തന്റെ കാമുകന് കാഴ്ച്ചവെച്ചു; പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

പതിനാറുകാരിയായ മകളെ അമ്മ തന്റെ കാമുകന് കാഴ്ച്ചവെച്ചു. കാമുകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയേയും അമ്മയുടെ കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വെട്ടുകാട് ബാലന്‍നഗറില്‍ രമണിയുടെ മകളാണ് പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ടു രമണി, എറണാകുളം കോതമംഗലം പാണപ്പെട്ടിയില്‍ മുഹമ്മദ് അലി (44) എന്നിവരെ വലിയതുറ പോലീസ് അറ്‌സ്റ്റു ചെയ്തു. രമണിയും മുഹമ്മദ് അലിയും കുറ്റം സമ്മതിച്ചിട്ടുണ്ട്.


കഴിഞ്ഞ 12-നു വൈകിട്ട് പെണ്‍കുട്ടി വെട്ടുകാട്ടില്‍ അമ്മൂമ്മ താമസിക്കുന്ന വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് വലിയതുറ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതിവിരുദ്ധ െലെംഗികപീഡനത്തിനു നിരന്തരം ഇരയായിരുന്നെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും സാക്ഷിമൊഴികളുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന മുഹമ്മദ് അലിയാണു പീഡനം നടത്തിയതെന്നും അമ്മ അതിന് ഒത്താശ ചെയ്യുകയായിരുന്നുവെന്നും വ്യക്തമായി.

രമണി മുമ്പ് വിദേശത്ത് ജോലി നോക്കിയിരുന്നു. അവിടെ വെച്ച് അവിടെവച്ചു പരിചയപ്പെട്ട മുഹമ്മദ് അലിയുമായി ഒന്നിച്ചു ജീവിച്ചു തുടങ്ങിയ രമണി നാട്ടിലുള്ള ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം മകള്‍ രമണിക്കൊപ്പമാണ് താമസിച്ചിരുന്നത്. കോതമംഗലത്തും പെരുമ്പാവൂരിലും ഇവര്‍ താമസിക്കുന്ന സമയത്താണ് അലി രമണിയുടെ മകളെ പീഡനത്തിനിരയാക്കിയത്. പീഡനം നിരന്തരമായതോടെ പെണ്‍കുട്ടി തന്റെ അമ്മൂമ്മയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

വിജി എന്ന പേരിലാണു രമണി കോതമംഗലത്തു താമസിച്ചിരുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അലി. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍മദശപ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പൂന്തുറ സിഐ സുനില്‍ദാസ്, വലിയതുറ എസ്‌ഐ കെ ധനപാലന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പീടികൂടിയത്.

Read More >>