കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ഇനി ദിനവും മൂകാംബികയിലേക്ക് ബസ് സര്‍വ്വീസ്

എല്ലാ ദിവസവും ഇവിടെ നിന്നും സര്‍വീസുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ സ്‌കാനിയയിലെ കണ്ടക്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഏര്‍പ്പെടുത്തി ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുമെന്നും അത് നടപ്പിലാകുന്നതോടെ മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രയുടെ തല്‍സ്ഥിതിയിറിയുവാനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ഇനി ദിനവും മൂകാംബികയിലേക്ക് ബസ് സര്‍വ്വീസ്

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ഇനി ദിനവും മൂകാംബികയിലേക്ക് ബസ് സര്‍വ്വീസ്. മണിപാലിലേക്കും, കൊല്ലൂര്‍ മൂകാംബികലേക്കുമുള്ള സ്‌കാനിയ ബസുകളുടെ സര്‍വീസ് ഗതാഗതവകുപ്പ് മന്ത്രി ശശീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരത്തു നിന്നും ഉച്ചക്ക് 2.30 ന് കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂര്‍,കോഴിക്കോട്, കാസര്‍ഗോഡ്, മംഗലാപുരം വഴി മണിപ്പാലിലേക്ക് പുറപ്പെടുന്ന ഷെഡ്യൂല്‍ പിറ്റേ ദിവസം രാവിലെ 6.35 ന് അവിടെ എത്തിച്ചേരും. മൂകാംബികയില്‍ നിന്നും വൈകുന്നേരം 4.30 ന് തിരിച്ച് പിറ്റേന്ന് രാവിലെ 8.35 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


മണിപ്പാലിലേക്ക് പോകുന്നതിന് 1056 രൂപയും കൊല്ലൂരിലേക്ക് പോകുന്നതിന് 1210 രൂപയുമാണ് ടിക്കറ്റ് നിരക്കെങ്കിലും സീസണ്‍ അനുസരിച്ച് ടിക്കറ്റ് നിരക്കിന് ഏറ്റകുറച്ചിലുണ്ടാകുമെന്നാണ് സൂചന. എല്ലാ ദിവസവും ഇവിടെ നിന്നും സര്‍വീസുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ സ്‌കാനിയയിലെ കണ്ടക്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഏര്‍പ്പെടുത്തി ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുമെന്നും അത് നടപ്പിലാകുന്നതോടെ മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രയുടെ തല്‍സ്ഥിതിയിറിയുവാനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More >>