ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ദ്ധന; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വംബോര്‍ഡ് ഇറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ച് ബിജെപി

ഈ സര്‍ക്കാരിന്റെ ഭരണവുമായി യാതൊരു ബന്ധവുമില്ലാത്ത ഇൗ നടപടിയെ ഇടതുപക്ഷത്തിന്റെ മുകളില്‍ കെട്ടിവെയ്്കുന്ന സംഘപരിവാര്‍ നുണകള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രസ്തുത നടപടികള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെതാക്കി മാറ്റി അവര്‍ ഹിന്ദുസമുദായത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രചരണം നടത്തുകയാണ് ബിജെപിയും ആര്‍എസ്എസും.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ദ്ധന; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വംബോര്‍ഡ് ഇറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ച് ബിജെപി

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് കുത്തനെകൂട്ടിയ സംഭവത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിജെപി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം. വഴിപാട് നിരക്ക് കൂട്ടിയ സംഭവത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനേയും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനേയും കുറ്റക്കാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചരണമാണ് സംഘപരിവാര്‍ അനുകൂലികള്‍ നവമാധ്യമങ്ങളില്‍ കൂടി നടത്തുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 1250 ഓളം ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത് 2016 ഏപ്രില്‍ മാസം ഒന്നിനാണ്. പ്രസ്തുത ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ ഏകീകൃതമല്ലെന്നും നടത്തുന്ന വഴിപാടുകള്‍ക്ക് രസീത് നല്‍കുന്നതില്ലെന്ന പരാതിയും മുന്‍നിര്‍ത്തി, അതിന്റെ ആവശ്യകത ബോധ്യപ്പെട്ട ദേവസ്വം ബോര്‍ഡ് വഴിപാടുകള്‍ ഏകീകരിക്കാന്‍ തീരുമാനിക്കുകയും അതിനായി ഇതിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 2012 ഒക്‌ടോബര്‍ 27 ന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി ഉത്തരവിടുകയുമായിരുന്നു. ഫൈനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ അധ്യക്ഷനായും നാല് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍ അംഗങ്ങളായുമാണ് അന്ന് കമ്മിറ്റി രൂപീകരിച്ചത്.


ഇതിനെതിരെ ഇയര്‍ന്നുവന്ന പരാതിയെ തുടര്‍ന്ന് ഓംബുഡന്‍സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2013 സെപ്തംബര്‍ 30ന് ഹൈക്കോടതിയുടെ വിധിയുമെത്തിയിരുന്നു. വഴപാടുകളുടെ കാര്യത്തില്‍ കമ്മിറ്റിയെ നിയോഗിച്ച് സാദ്ധ്യതാ പഠനം നടത്തി തീരുമാനം കൈക്കൊള്ളണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രസ്തുത കമ്മിറ്റി ഗ്രൂപ്പ്തലം മുതല്‍ ചര്‍ച്ചനടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് 2014 ജൂലൈ ഒന്നിന് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചനടത്തി ശുപാര്‍ശകള്‍ അംഗീകരിച്ച് അവ ഇക്കഴിഞ്ഞ മെയ് ഒന്ന് മുതല്‍ നടപ്പാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 200 മുതല്‍ 300 ശതമാനം വരെ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി 01-04-2016 ന് പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു.

ഈ സര്‍ക്കാരിന്റെ ഭരണവുമായി യാതൊരു ബന്ധവുമില്ലാത്ത ഇൗ നടപടിയെ ഇടതുപക്ഷത്തിന്റെ മുകളില്‍ കെട്ടിവെയ്്കുന്ന സംഘപരിവാര്‍ നുണകള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രസ്തുത നടപടികള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെതാക്കി മാറ്റി അവര്‍ ഹിന്ദുസമുദായത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രചരണം നടത്തുകയാണ് ബിജെപിയും ആര്‍എസ്എസും. ദേവസ്വം ബോര്‍ഡ് പോലും ഇടതുപക്ഷ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചിട്ടില്ല എന്നുള്ള കാര്യം പോലും ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണെന്നും ഇടതുപക്ഷ നേതാക്കള്‍ പറയുന്നു.

Read More >>