ചൈനയില്‍ കനത്ത ചുഴലിക്കാറ്റില്‍ 100 മരണം; 800 പേര്‍ക്ക് പരിക്കേറ്റു

145 കി.മീ-ഓളം വേഗതയിലാണ് ചുഴലിക്കാറ്റു ആഞ്ഞടിച്ചത്. പരിക്കേറ്റവരില്‍ ഭൂരിപക്ഷവും ഗുരുതരാവസ്ഥയിലാണ്

ചൈനയില്‍ കനത്ത ചുഴലിക്കാറ്റില്‍ 100 മരണം; 800 പേര്‍ക്ക് പരിക്കേറ്റു

ചൈനയിലെ മദ്ധ്യ-കിഴക്കന്‍ ഭാഗത്തായി ഇന്നലെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 100 മരണം. 800 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിപക്ഷവും ഗുരുതരാവസ്ഥയിലാണ് എന്നാണു അറിയാന്‍ കഴിയുന്നത്‌.

7 മില്യണ്‍ ജനസംഖ്യയുള്ള  ജിയാങ്ങ്സു പ്രവിശ്യയില്‍ ആണ് ചുഴലിക്കാറ്റു വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. 145 കി.മീ-ഓളം വേഗതയിലാണ് ചുഴലിക്കാറ്റു ആഞ്ഞടിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്റിന്‍റെ നേതൃത്വത്തില്‍ ജിയങ്ങ്സുവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അര നൂറ്റാണ്ടിനിടെ ചൈനയില്‍ നടന്ന ഏറ്റവും വലിയ ചുഴലിക്കാറ്റ് ആണ് ഇന്നലെ സംഭവിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചൈനയില്‍ ഇപ്പോള്‍ ഒന്നിന്പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ വാരം ചൈനയുടെ തെക്കന്‍ പ്രവിശ്യയില്‍ നടന്ന വെള്ളപ്പൊക്കം 22 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

Read More >>