രണ്ടുമാസത്തേക്ക് കൂടി തക്കാളി ആഡംബര ഭക്ഷണമായി തുടരും; കുതിച്ചു കയറുന്ന തക്കാളി വില ഉടനെ താഴില്ലെന്ന് സൂചന

തക്കാളിയുടെ അടുത്ത വിളവെടുപ്പ് ഓഗസ്റ്റ് അവസാനത്തോടെയെ നടക്കൂവെന്നതിനാല്‍ രണ്ടുമാസത്തേക്ക് കൂടി വില ഇങ്ങനെ തുടരുമെന്നാണ് സൂചനകള്‍.

രണ്ടുമാസത്തേക്ക് കൂടി തക്കാളി ആഡംബര ഭക്ഷണമായി തുടരും; കുതിച്ചു കയറുന്ന തക്കാളി വില ഉടനെ താഴില്ലെന്ന് സൂചന

രണ്ടുമാസത്തേക്ക് കൂടി തക്കാളി ആഡംബര ഭക്ഷണമായി തുടരുമെന്ന് സൂചന. തക്കാളി ഉപയോഗിക്കാത്ത വിഭവങ്ങള്‍ ശീലിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ശീലിക്കുന്നത് നന്നായിരിക്കും. തക്കാളിയുടെ അടുത്ത വിളവെടുപ്പ് ഓഗസ്റ്റ് അവസാനത്തോടെയെ നടക്കൂവെന്നതിനാല്‍ രണ്ടുമാസത്തേക്ക് കൂടി വില ഇങ്ങനെ തുടരുമെന്നാണ് സൂചനകള്‍.

നിലവില്‍ 80 മുതല്‍ 100 രൂപ വരെയുള്ള തക്കാളിവില അടുത്തിടെയെങ്ങും താഴേക്കുവരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലം തക്കാളി വില ഉയരാറുണ്ട്. സീസണ്‍ അല്ലാത്തതിനാലാണ് ആ സമയം വില ഉയരുന്നത്.

എന്നാല്‍ ഇത്തവണ ഇതിനും പുറമെ കനത്ത വിളനാശം കൂടി സംഭവിച്ചതോടെ തക്കാളി വില കുതിച്ചു കയറുകയായിരുന്നു.

Story by