കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കാന്‍ നീക്കം

കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കാന്‍ നീക്കം.

കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കാന്‍ നീക്കം.

ഡീസൽ വില കുറഞ്ഞതിനെത്തുടർന്നു മിനിമം ബസ് നിരക്ക് ഏഴു രൂപയിൽ നിന്ന് ആറാക്കിയപുതുക്കി നിശ്ചയിച്ച നടപടി റദ്ദാക്കണമെന്നും വീണ്ടും ബസ് കൂലി വര്‍ദ്ധിപ്പിക്കണമെന്നുമാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇത് സംബന്ധിച്ച് മാനേജ്മെന്റ് സർക്കാരിനു കത്തു നൽകി.യാത്രാ നിരക്കു കുറച്ചതിലൂടെ മാത്രം പ്രതിമാസ വരുമാനത്തിൽ 7.5 കോടി രൂപ കെഎസ്ആർടിസി വ്യക്തമാക്കുന്നു.


മാർച്ചിനെ അപേക്ഷിച്ചു ഡീസൽ വിലയിൽ ലീറ്ററിന് 10 രൂപയുടെ വർധന ഉണ്ടായെന്നും ഇതു കെഎസ്ആർടിസിക്കു വൻ ബാധ്യത വരുത്തിവച്ചിരിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നിരക്ക് കൂട്ടുന്നതിനെ പറ്റി സര്‍ക്കാര്‍ അന്തിമ തീരുമാനങ്ങള്‍ ഒന്നുംഎടുത്തിട്ടില്ല. അധികാരമേറ്റയുടൻ നിരക്കു വർധിപ്പിക്കുന്നതു പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ വിഷയത്തില്‍ ചാടി കയറി ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

ഫെബ്രുവരിയിൽ ബസ് നിരക്ക് കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ, ഡീസൽ ലീറ്ററിന് ശരാശരി 46 രൂപയായിരുന്നു വില. എന്നാൽ, മാർച്ചിൽ തീരുമാനം നടപ്പാക്കുമ്പോൾ ഇതു 48 രൂപയായി. ആ മാസം തന്നെ വില 51 ആയി. ഏപ്രിലിൽ 52, മേയിൽ 55 എന്ന നിലയിലേക്കും ഉയർന്നു.

ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെ കടമെടുത്താണു കെഎസ്ആർടിസി ശമ്പളവും പെൻഷനും മറ്റും നൽകുന്നത്. ബസ് നിരക്കു വര്‍ദ്ധിപ്പിച്ചിലെങ്കില്‍ കോർപറേഷന്റെ നിലനിൽപ്പു തന്നെ അപകടത്തിലാകുമെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More >>