തോപ്പില്‍ ജോപ്പന്‍ റിലീസ് നീട്ടി

ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രമായ തോപ്പില്‍ ജോപ്പന്റെ റിലീസ് നീട്ടി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലും വേണ്ടത്ര തിയേറ്ററുകള്‍ ലഭ്യമാകാത്തതിനാലുമാണ് ജോപ്പന്റെ റിലീസ് നീട്ടിയത്.

തോപ്പില്‍ ജോപ്പന്‍ റിലീസ് നീട്ടി

ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രമായ തോപ്പില്‍ ജോപ്പന്റെ റിലീസ് നീട്ടി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലും വേണ്ടത്ര തിയേറ്ററുകള്‍ ലഭ്യമാകാത്തതിനാലുമാണ് ജോപ്പന്റെ റിലീസ് നീട്ടിയത്. ഓണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ചിത്രം റിലീസ് ചെയ്യാനാണ് നീക്കം. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ ആക്ഷനും ഹ്യൂമറും റൊമാന്‍സുമെല്ലാം ചേരുംപടി ചേര്‍ത്തൊരുക്കുന്ന ഒരു എന്റര്‍ടെയ്നറാണ്. മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. നിഷാദ് കോയയുടേതാണ് സ്ക്രിപ്ട്.


അതേസമയം നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രമായ കസബ പെരുന്നാള്‍ പ്രമാണിച്ച്‌ ജൂലായ് 7ന് ഇരുന്നൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

മമ്മൂട്ടി രാജന്‍ സക്കറിയയെന്ന 'പിശക് ' സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അവതരിപ്പിക്കുന്ന കസബയുടെ ഒഫിഷ്യല്‍ ടീസര്‍ ഇന്ന് പുറത്തിറങ്ങും. അതിനിടെ ചിത്രത്തിന്റെ ടീസര്‍ ചോര്‍ന്നത് വിവാദമായിരുന്നു. കസബയ്ക്ക് ആറ് ടീസറുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും. അതില്‍ അപൂര്‍ണമായ ഒന്നാണ് നെറ്റില്‍ പ്രചരിക്കുന്നതെന്നും നിഥിന്‍ രണ്‍ജിപണിക്കര്‍ അറിയിച്ചു.''ഗബ്ബര്‍സിംഗ്, നനയകുപ്രേമതോ എന്നീ രണ്ട് തെലുങ്ക് സിനിമകളിലെ സംഗീതമാണ് ചോര്‍ന്നിരിക്കുന്ന ടീസറിലുള്ളത്. എഡിറ്റിംഗും സൗണ്ട് മിക്സിംഗും പോലും പൂര്‍ത്തിയാകാത്ത ടീസര്‍ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കുകയാണ്. ഹ്യൂമറാണ് പുറത്ത് വന്നിരിക്കുന്ന ടീസറിലെ ഹൈലൈറ്റ്.

കസബ ഹ്യൂമര്‍ പശ്ചാത്തലമായി, ഒരുക്കിയ ചിത്രമല്ല'' സംവിധായകന്‍ നിഥിന്‍ രണ്‍ജിപണിക്കര്‍  പറയുന്നു.