തോമസ് ഐസക്കിന്‍റെ 13ാം നമ്പര്‍ കാര്‍ നിരത്തിലിറങ്ങി

തനിക്ക് സ്റ്റേറ്റ് കാർ നമ്പർ 13 ലഭിച്ച വിവരം മന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

തോമസ് ഐസക്കിന്‍റെ 13ാം നമ്പര്‍ കാര്‍ നിരത്തിലിറങ്ങി

തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച 13ാം നമ്പര്‍ ഒടുവില്‍ നിരത്തിലിറങ്ങി. അന്ധവിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ 13ാം നമ്പര്‍ ഒഴിവാക്കുന്നുവെന്ന  വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം ചര്‍ച്ച വിഷയമായത്തിന്റെ പിന്നാലെ  ഈ കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായി ധനകാര്യ വകുപ്പ് മന്ത്രി തോമസ്‌ ഐസക്ക് രംഗത്ത്എത്തുകയും തുടര്‍ന്ന് ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം സ്റ്റേറ്റ് കാർ നമ്പർ 13 തോമസ് ഐസക്കിന് അനുവദിക്കുകയും ചെയ്തു.

തനിക്ക് സ്റ്റേറ്റ് കാർ നമ്പർ 13 ലഭിച്ച വിവരം മന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

Read More >>