സാമ്പത്തിക പരാധീനതകള്‍ മാറ്റാന്‍ മൂന്നു വര്‍ഷം കാത്തിരിക്കണം; ധനമന്ത്രി തോമസ് ഐസക്

നികുതി വര്‍ധിപ്പിക്കാതെയും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കിയുമാവും സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നികുതി വളര്‍ച്ചാ നിരക്കു 20 ശതമാനമായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.

സാമ്പത്തിക പരാധീനതകള്‍ മാറ്റാന്‍ മൂന്നു വര്‍ഷം കാത്തിരിക്കണം; ധനമന്ത്രി തോമസ് ഐസക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ മൂന്നു വര്‍ഷം വേണ്ടി വരുമെന്നു ധനമന്ത്രി ഡോ.തോമസ് ഐസക്. നികുതി വര്‍ധിപ്പിക്കാതെയും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കിയുമാവും സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നികുതി വളര്‍ച്ചാ നിരക്കു 20 ശതമാനമായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.നികുതി പിരിവ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിലൂടെ നികുതി ചോര്‍ച്ച തടയുന്നതാവും ഇതില്‍ പ്രധാനപ്പെട്ടത്.


അടുത്ത വര്‍ഷം സംസഥാനത്തിന്റെ സഞ്ചിത കടം ഒന്നര ലക്ഷം കോടി രൂപയാവും ഇതിനു പൂറമേ സര്‍ക്കാറിന് 18,000 കോടി രൂപയുടെ അതിക ബാധ്യതയുമുണ്ടാവും. എന്നാല്‍ അത്യാവശ്യ ചിലവുകള്‍ ചുരുക്കില്ല. പകരം പരമാവധി വരുമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്രവുമായി നല്ല ബന്ധം സ്ഥാപിക്കും. അതോടൊപ്പം ടൂറിസം പദ്ധതികളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. അതിനു പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ കൃഷി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ചെറുകുട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാവും പുതിയ സര്‍ക്കാറിന്റെ ശ്രമം.

സര്‍ക്കാര്‍-സ്വകാര്യ പദ്ധതികളിലെ ധാരണാ പത്രങ്ങള്‍ കുറ്റമറ്റതാക്കും. അതിനോടൊപ്പം ഭൂമിയുടെ ന്യായവില കാലാനുസ്ൃതമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമേ ഓപ്പറേഷന്‍ ചെക്ക് പോസ്റ്റ എന്ന പേരില്‍എല്ലാ ചെക്കു പോസ്റ്റുകളും ആധുനിക വല്‍ക്കരിക്കും. ഇതു വഴി കേരളത്തിലേക്കു വരുന്ന ചരക്കുകളുടെ പൂര്‍ണ വിവരം ലഭ്യമാവും. ചെക്കു പോസ്റ്റുകളിലെ നികുതി പിരിവ് കാര്യക്ഷമമാക്കി ചെക്കു പോസ്റ്റ വഴിയുള്ള നികുതി ചോര്‍ച്ച തടയുന്നതും ഓപ്പറേഷന്‍ ചെക്ക് പോസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.