ധവളപത്രം നിയമസഭ മേശപ്പുറത്ത് വച്ചു

ധവളപത്രം സഭയില്‍ വച്ചു; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ധവളപത്രം നിയമസഭ മേശപ്പുറത്ത് വച്ചു

തിരുവനന്തപുരം:  എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചു.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുന്ന ധവളപത്രം ചെലവിലെ ധൂര്‍ത്തും നികുതിയിലെ ചോര്‍ച്ചയും പ്രതിസന്ധി രൂക്ഷമാക്കിയെന്നും പറയുന്നു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 17.4 ശതമാനമായിരുന്ന നികുതി വരുമാനം 12 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ നിത്യചിലവിന് 5900 കോടി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ടത് 6,300 കോടി രൂപയാണ്.


കഴിഞ്ഞ സര്‍ക്കാര്‍ അനാവശ്യ നികുതി ഇളവുകള്‍ നല്‍കി, ചെലവ് നോക്കാതെ പദ്ധതികള്‍ പ്രഖ്യാപിച്ചു, നികുതിപിരിവിലെ പിടിപ്പുകേട് എന്നീ കാര്യങ്ങള്‍ ഫലത്തില്‍ യു.ഡി.എഫിനെതിരായ കുറ്റപത്രം കൂടിയായി. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടിയായെന്നും രേഖപറയുന്നു. കാര്‍ഷികപദ്ധതികള്‍ക്ക് തുക വകയിരുത്തിയില്ല. നികുതി പിരിവിലെ വളര്‍ച്ച 10 മുതല്‍ 12 ശതമാനം മാത്രമാണ്. 20 ശതമാനം വളര്‍ച്ചയുണ്ടാവേണ്ടതാണ്.

പ്രതിവര്‍ഷം 20 മുതല്‍ 25 ശതമാനം വരെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും ധവളപത്രം മുന്നോട്ടുവെക്കുന്നുണ്ട്.

Read More >>