രണ്ടരവര്‍ഷം കഴിയുമ്പോള്‍ താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി

എന്‍സിപിയില്‍ മന്ത്രിസ്ഥാനം വീതം വയ്‌ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

രണ്ടരവര്‍ഷം കഴിയുമ്പോള്‍ താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടിതിരുവനന്തപുരം: രണ്ടരവര്‍ഷം കഴിയുമ്പോള്‍ താന്‍ മന്ത്രിയാകുമെന്ന്  എന്‍സിപി എംഎല്‍എ തോമസ്‌ ചാണ്ടി. എന്‍സിപിയുടെ രണ്ട് എംഎല്‍മാര്‍ക്കുമായി മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം വച്ച് നല്‍കാന്‍ ദേശീയ പ്രസിഡന്റ്‌ ശരത് പവാര്‍ ഉറപ്പ് നല്‍കിയതായും  അദ്ദേഹം  പറഞ്ഞു.

എന്‍സിപിയില്‍ മന്ത്രിസ്ഥാനം വീതം വയ്‌ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

രണ്ടര വര്‍ഷംത്തിനുള്ളില്‍ ശശീന്ദ്രന്‍ നല്ല മന്ത്രിയെന്ന പ്രതിശ്ചായയുണ്ടാക്കിയാലോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനമനുസരിച്ച് രാജിവെച്ചാല്‍ അത് സ്വീകരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Story by