താനൂര്‍ ടാങ്കര്‍ അപകടം ; തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു

നാട്ടുകാർ അശ്രദ്ധമായി തീ ഉപയോഗിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണം

താനൂര്‍ ടാങ്കര്‍ അപകടം ; തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു

മലപ്പുറം: താനൂരിൽ ടാങ്കറിൽനിന്ന് ചോർന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു. അഗ്നിശമനസേന അപകടം ഒഴിവാക്കാൻ  ശ്രമിക്കുന്നതിനിടെ നാട്ടുകാർ അശ്രദ്ധമായി തീ ഉപയോഗിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണം.

പുലർച്ചെ നാലിനാണ് സംഭവം. ടാങ്കർ ലോറി റോഡരികിൽ ഇടിച്ചു മറിഞ്ഞ് ഇന്ധനം ചോരുകയായിരുന്നു. സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്ററിനപ്പുറം കനോലി കനാൽ വരെ എത്തി. 400 മീറ്റർ അകലെയുള്ള വീടിനോട് ചേർന്ന് പൊട്ടിത്തെറിയും തീപിടിത്തവും നടന്നതിനെത്തുടര്‍ന്ന് വീടിന്റെ ഒരുഭാഗം കത്തിയമർന്നു. ആളപായം സംഭവിച്ചില്ല.

ജില്ലയിലെ അഞ്ചു സ്‌റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി .തോട്ടിൽ വൻതോതിൽ ഇന്ധനം കെട്ടിക്കിടക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനം അഗ്നിശമന സേന ഉയർത്തിയെടുത്തു.

Read More >>