തലശ്ശേരിയിലെ ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്; പോലീസ് നീക്കം ശക്തമാക്കിയത് പി ജയരാജന്‍ പുതിയ ജില്ലാ പോലീസ് മേധാവിയെ സന്ദര്‍ശിച്ചതു മുതലാണെന്ന് ആരോപണം

ഇതിനിടെ ഈ കഴിഞ്ഞ ബുധനാഴ്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പുതിയ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കോറി സഞ്ജയ് കുമാർ ഗുർദിനെ സന്ദർശിച്ചിരുന്നു. സന്ദർശന ത്തെ തുടർന്നാണ്‌ കൊൺഗ്രസ് പ്രവർത്തകർ പ്രതികളായി രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ കേസുകളിൽ പോലീസ് നീക്കം ശക്തമായതെന്ന് ജില്ലാ ആസ്ഥാനത്ത് നിന്നുള്ള ചില പോലീസുകാർ തന്നെ പറയുന്നുണ്ട്.

തലശ്ശേരിയിലെ ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്; പോലീസ് നീക്കം ശക്തമാക്കിയത് പി ജയരാജന്‍ പുതിയ ജില്ലാ പോലീസ് മേധാവിയെ സന്ദര്‍ശിച്ചതു മുതലാണെന്ന് ആരോപണം

ജിബിൻ പി സി


തലശ്ശേരി സിപിഐഎം കുട്ടിമാക്കൂൽ ബ്രാഞ്ച് ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തകനെ ആക്രമിക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ ആണ് ദളിത്‌ യുവതികളെ തലശ്ശേരി പോലീസ് വെള്ളിയാഴ്ച അറസ്റ്റ്‌ ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് ഇവരെ റിമാൻഡ് ചെയ്തതിനെത്തുടർന്ന് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു.


പാർട്ടി ഓഫീസുകൾ ആക്രമിക്കുമ്പോൾ രജിസ്റ്റെർ ചെയ്യപ്പെടുന്ന കേസുകളിൽ സാധാരണയായി ധൃതി പിടിച്ചുള്ള അറസ്റ്റുകൾ ഉണ്ടാകാറില്ല. ഇതിനു മുൻപ് ഷുക്കൂർ വധക്കേസിൽ കണ്ണൂർ സിപ ഐഎം ജില്ലാ സെക്രടറി പി ജയരാജനെ അറസ്റ്റ്‌ ചെയ്തപ്പോൾ ഉണ്ടായ അക്രമസംഭവങ്ങളിൽ കൊൺഗ്രസ്, ലീഗ് ഓഫീസുകൾ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്ക് നേരെ മാത്രമാണ് വേഗത്തിൽ അറസ്റ്റ്‌ ഉണ്ടായിട്ടുള്ളത്.


അന്യായമായി കൂട്ടം ചേരൽ, ആയുധം കൈവശം വെക്കൽ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആണ് പൊതുവേ പാർടി ഓഫീസുകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ പ്രതികൾക്ക് നേരെ ചുമത്താറുള്ളത്. എന്നാൽ ഈ സംഭവത്തിൽ കുട്ടിമാക്കൂൽ ബ്രാഞ്ച് ഓഫീസിൽ ഇരിക്കുകയായിരുന്ന ഡിവൈഎഫ്ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് ജോയിന്റ് സെക്രട്ടറി എം സി ഷിജിലിനെ വധിക്കാനുള്ള ഉദ്ദേശം വച്ചുകൊണ്ട് ക്രൂരമായി മർദിച്ചു എന്നതടക്കമുള്ള ഗൗരവകരമായ വകുപ്പുകൾ ചേർത്തിട്ടുണ്ട്.


ഒരു പ്രതിയെ അറെസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് പരാതിയിന്മേൽ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാൽ യാതൊരു വിധ അന്വേഷണമോ മാനുഷിക പരിഗണനയോ ഉണ്ടായിട്ടില്ലെന്നാണ് പെൺകുട്ടിയുടെ പിതാവും ഐഎൻടിയുസി നേതാവുമായ രാജൻ്റെ സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.


ഇതിനിടെ ഈ കഴിഞ്ഞ ബുധനാഴ്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പുതിയ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കോറി സഞ്ജയ് കുമാർ ഗുർദിനെ സന്ദർശിച്ചിരുന്നു. സന്ദർശന ത്തെ തുടർന്നാണ്‌ കൊൺഗ്രസ് പ്രവർത്തകർ പ്രതികളായി രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ കേസുകളിൽ പോലീസ് നീക്കം ശക്തമായതെന്ന് ജില്ലാ ആസ്ഥാനത്ത് നിന്നുള്ള ചില പോലീസുകാർ തന്നെ പറയുന്നുണ്ട്. സന്ദർശന സമയത്ത് ചില കടലാസുകൾ പോലീസ് മേധാവിക്ക് കൈമാറിയതായും കഴിഞ്ഞ ദിവസങ്ങളില പത്ര റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


യഥാർത്ഥത്തിൽ സി പി എം പ്രവർത്തകർ തങ്ങളെ ജാതി പേര് പറഞ്ഞു ആക്ഷേപിച്ചെന്നും അത് തങ്ങൾ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് രാജനും കുടുംബവും പറയുന്നു. വ്യാപകമായി ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് ഇന്ന് പ്രതിഭാഗം നൽകുന്ന ജാമ്യാപേക്ഷയെ എതിർക്കേണ്ടതില്ല എന്നതാണ് പോലീസ് തീരുമാനം എന്നാണ് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്‌.


ഈ മാസം 11 നു നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം പൊടുന്നനെ ഉണ്ടായ അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾ കേസിൽ സ്വാധീനം ചെലുത്താനൊ ഒളിവിൽ പോകാനോ സാധ്യതയില്ലാത്ത കേസുകളിൽ ധൃതി പിടിച്ചുള്ള അറസ്റ്റ് ഒഴിവാക്കുന്നതാണ് പതിവെന്ന് ചില പോലീസ് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചു.