ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും കളക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.

ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും കളക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.

സംസ്ഥാന പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ വിജയകുമാര്‍ സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിനായി ഇന്ന് കണ്ണൂരില്‍ എത്തും. കേന്ദ്ര പട്ടികജാതി കമ്മീഷന്‍ പ്രതിനിധിയും സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. അറസ്റ്റിലൂടെ പെണ്‍കുട്ടികള്‍ അവഹേളിക്കപ്പെട്ടുവെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പട്ടിക ജാതി കമ്മീഷന്‍ അംഗം പി ഗിരിജ അറിയിച്ചു.

അതിനിടെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. സംഭവത്തില്‍ പോലീസ് ഇന്ന് കേസെടുക്കും. ദലിത് യുവതികളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും ആപത്കരവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.