പാഠ പുസ്തക വിതരണം ഈയാഴ്ച്ച പൂര്‍ത്തിയാകും

2,87,90,361 പുസ്തകങ്ങളാണ് ഇത്തവണ ആകെ ആവശ്യമുള്ളത് . കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ അച്ചടി തുടങ്ങിയ പുസ്തകങ്ങളുടെ വിതരണം മാര്‍ച്ച് ആദ്യവാരം തുടങ്ങിയിരുന്നു .അവധികാലത്ത് തന്നെ പല സ്‌കൂളുകളിലും പുസ്തകം എത്തിയിരുന്നു .

പാഠ പുസ്തക വിതരണം  ഈയാഴ്ച്ച പൂര്‍ത്തിയാകും

കോഴിക്കോട് . അധ്യയന വര്‍ഷത്തിന്റെ രണ്ടാമത്തെ ആഴ്ച്ചയില്‍ തന്നെ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ വിദ്യഭ്യാസ വകുപ്പിന്റെ തീവ ശ്രമം . ഉടന്‍ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . പാഠ പുസ്തകങ്ങളുടെ അച്ചടി നടക്കുന്ന കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ നിന്ന് ( കെ ബി പി എസ് ) എണ്‍പത് ശതമാനത്തിലധികം പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട് . 2,87,90,361 പുസ്തകങ്ങളാണ് ഇത്തവണ ആകെ ആവശ്യമുള്ളത് . കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ അച്ചടി തുടങ്ങിയ പുസ്തകങ്ങളുടെ വിതരണം മാര്‍ച്ച് ആദ്യവാരം തുടങ്ങിയിരുന്നു .അവധികാലത്ത് തന്നെ പല സ്‌കൂളുകളിലും പുസ്തകം എത്തിയിരുന്നു .


ഒമ്പത് ,പത്ത് ക്ലാസ്സുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം ഏപ്രിലില്‍ തന്നെ പൂര്‍ത്തിയായിരുന്നു .അവധി കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങുമെന്നതിനാലാണ് ഇത് നേരത്തെ എത്തിച്ചത് .ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത് .ഒമ്പത് ,പത്ത് ക്ലാസ്സുകളിലെ പുസ്തകത്തിനാണ് വില നല്‍കേണ്ടത് . 54 , 18 ,286 പുസ്തകങ്ങള്‍ ആവശ്യമുള്ള മലപ്പുറത്താണ് ഏറ്റവുമധികം പുസ്തകങ്ങള്‍ വിതരണം ചെയ്തത് .മലപ്പുറം ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,കണ്ണൂര്‍ ,പാലക്കാട് ജില്ലകളില്‍  എണ്‍പത് ശതമാനത്തിലധികം പുസ്തകങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു . ഈ മാസം പത്തിനകം പുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് ടെക്സ്റ്റ് ബുക്ക് വിതരണ അധികൃതരുടെ തീരുമാനം.

Read More >>