വിദ്യാഭ്യാസ മന്ത്രി വാക്കു പാലിച്ചു ; പാഠ പുസ്തക വിതരണം പൂര്‍ത്തിയായി

ഇക്കുറി സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം സ്‌കൂളുകളില്‍ പാഠപുസ്തക വിതരണം നടത്തി കഴിഞ്ഞു . 3300 സ്‌കൂള്‍ സൊസൈറ്റികളിലേക്കും പാഠ പുസ്തകങ്ങള്‍ എത്തിച്ചു . എസ് സി ഇ ആര്‍ടി യുടെ അംഗീകാരം കിട്ടാത്ത ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ ഐ ടി പാഠപുസ്തങ്ങള്‍ മാത്രമാണ് ഇനി വിതരണം ചെയ്യാനുള്ളത് .

വിദ്യാഭ്യാസ മന്ത്രി വാക്കു പാലിച്ചു ; പാഠ പുസ്തക വിതരണം പൂര്‍ത്തിയായി

കോഴിക്കോട് :  ഈ അധ്യയന വര്‍ഷത്തെ പാഠ പുസ്തക വിതരണം പൂര്‍ത്തിയായതായി  കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി വ്യക്തമാക്കി. രണ്ടാഴ്ച്ചക്കുള്ളില്‍ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പ്രൊഫ .സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു . ഇക്കുറി സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം സ്‌കൂളുകളില്‍ പാഠപുസ്തക വിതരണം നടത്തി കഴിഞ്ഞു . 3300 സ്‌കൂള്‍ സൊസൈറ്റികളിലേക്കും പാഠ പുസ്തകങ്ങള്‍ എത്തിച്ചു . എസ് സി ഇ ആര്‍ടി യുടെ അംഗീകാരം കിട്ടാത്ത ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ ഐ ടി പാഠപുസ്തങ്ങള്‍ മാത്രമാണ് ഇനി വിതരണം ചെയ്യാനുള്ളത് .


കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂള്‍ തുറന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പാം പുസ്തക വിതരണം പൂര്‍ത്തിയായിരുന്നില്ല .ഇത്തവണ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച്ചക്കകം തന്നെ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു . ഈ വര്‍ഷം കെ ബി പി എസിന്റെ പ്രസിലാണ് പാഠ പുസ്തകങ്ങള്‍ അച്ചടിച്ചത് .ജനുവരി 19 നാണ് പേപ്പര്‍ വാങ്ങാനുള്ള പണം അനുവദിച്ചതെങ്കിലും നാലര മാസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കാനായി .സിലബസ് മാറ്റമുള്ള ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ പാഠ പുസ്തക അച്ചടി ഏപ്രില്‍ മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു .ഏതെങ്കിലും പാഠ പുസ്തകങ്ങള്‍ ഡിപ്പോകളില്‍ ലഭിക്കാത്തവര്‍ക്ക് കെ ബി പി എസ് ഹെല്‍പ് ലൈന്‍ നമ്പറുകളായ 9995411786 ,9995412786 എന്നിവയില്‍ ബന്ധപ്പെടാം

Read More >>