ലോകത്തെ ഏറ്റവും വലിയ പോളിയോ നിര്‍മാര്‍ജന പദ്ധതിക്കൊരുങ്ങി തെലങ്കാന ; വിതരണത്തിനു തയ്യാറായി രണ്ടു ലക്ഷം പോളിയോ മരുന്നു കുപ്പികള്‍

കുട്ടികളുടെ കണക്കെടുക്കുന്നതിനും അവരെ പോളിയോ ബൂത്തിലേക്കു എത്തിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പോളിയോ വൈറസിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ലോകത്തിലെ തന്നെ പ്രത്യേക പരിപാടിയാണിതെന്നു പദ്ധതിയുടെ നടത്തിപ്പുകാരിലൊരാളായ ഡോ.ശ്രീനിവാസ് റാവു പറഞ്ഞു.'

ലോകത്തെ ഏറ്റവും വലിയ പോളിയോ നിര്‍മാര്‍ജന പദ്ധതിക്കൊരുങ്ങി തെലങ്കാന ; വിതരണത്തിനു തയ്യാറായി രണ്ടു ലക്ഷം പോളിയോ മരുന്നു കുപ്പികള്‍

ഹൈദരാബാദ്:  ലോകത്തെ ഏറ്റവും വലിയ പോളിയോ നിര്‍മാര്‍ജന പദ്ധതിക്കൊരുങ്ങി തെലങ്കാന.  വിതരണത്തിനു തയ്യാറായി രണ്ടു ലക്ഷം പോളിയോ മരുന്നു കുപ്പികള്‍ ഇതനകം തന്നെ ഹൈദരാബാദില്‍ എത്തിച്ചു. ഇതിന്റെ ഭാഗമായ തെലങ്കാന കുടുംബക്ഷേമ ആരോഗ്യ വകുപ്പു മന്ത്രി ഡോ. ലക്ഷ്മ റെഡ്ഡി ലോക ആരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യന്‍ തലവന്‍ ഡോ.സുനില്‍ ബഹനുമായി  വ്യഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി സുനില്‍ ബഹന്‍ നഗരത്തിലെ വിവധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പോളിയോ രോഗ നിര്‍മാര്‍ജനത്തിനായി  അമ്പര്‍പേട്ട് നലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ രാജ്യാന്തര തലത്തില്‍ നിന്നുള്ള പ്രഗത്ഭരുടെ വരെ സാന്നിധ്യമുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ അമേരിക്കയില്‍ നിന്നും സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോളിലെ ഉദ്യോഗസ്ഥരും ഇതിനായി ഹൈദരാബാദിലെത്തി.


അതിനിടയില്‍ കുട്ടികളുടെ കണക്കെടുക്കുന്നതിനും  അവരെ പോളിയോ ബൂത്തിലേക്കു എത്തിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പോളിയോ വൈറസിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ലോകത്തിലെ തന്നെ പ്രത്യേക പരിപാടിയാണിതെന്നു പദ്ധതിയുടെ നടത്തിപ്പുകാരിലൊരാളായ ഡോ.ശ്രീനിവാസ് റാവു പറഞ്ഞു.'അതോടൊപ്പം ഈ ശ്രമത്തെ പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമായ രേഖപ്പെടുത്തലുകളോടപ്പം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും വ്യത്യസ്ത ഏജന്‍സികളും സജജമാണ്.ബൂത്തുകളില്‍ വെച്ചു മാത്രമാണ് വാക്സിനേഷന്‍ നടത്തുക. ഇതിനായി അന്നേ ദിവസം ആരോഗ്യവകുപ്പിലെ എല്ലാ  ഉദ്യോഗസ്ഥന്മാരും  ബൂത്തികളിലുണ്ടാവും''. അന്നേ ദിവസം  രക്ഷിതാക്കള്‍ കുട്ടികളുമായി ബൂത്തിലെത്തുന്നതിനാവശ്യമായ എല്ലാവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Story by