മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നാട്ടില്‍ നിന്നും അഭിനന്ദന പ്രവാഹം

അണക്കെട്ടിന്റെ സ്‌ഥാപക എന്‍ജിനീയര്‍ പെന്നികുക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോയുള്ള ഈ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ തേനി ജില്ലയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംരക്ഷണസമിതിയാണ്‌ സ്‌ഥാപിച്ചിട്ടുള്ളത്‌

മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നാട്ടില്‍ നിന്നും അഭിനന്ദന പ്രവാഹം

മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നാട്ടില്‍ നിന്നും അഭിനന്ദന പ്രവാഹം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നു നിലപാടെടുത്തതിന്  കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ നന്ദി രേഖപ്പെടുത്തി തമിഴ്നാട്ടിൽ ഉടനീളം  ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.

അണക്കെട്ടിന്റെ സ്‌ഥാപക എന്‍ജിനീയര്‍ പെന്നികുക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോയുള്ള ഈ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ തേനി ജില്ലയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംരക്ഷണസമിതിയാണ്‌  സ്‌ഥാപിച്ചിട്ടുള്ളത്‌. അണക്കെട്ട് ആവശ്യമില്ലെന്ന പിണറായിയുടെ പ്രസ്താവനയോടെ പുതിയ കരാര്‍ വേണമെന്ന കേരളത്തിന്റെ നിലപാടിന് അന്ത്യം കുറിച്ചുവെന്നും കേരളത്തിനും തമിഴ്നാടിനും ഇടയില്‍ പുതിയൊരു സൗഹൃദബന്ധം സ്ഥാപിക്കാനാവുമെന്നുമാണ് തമിഴ് നാട്ടിലെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും നിഗമനം.


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റേണ്ടതില്ലെന്നും ഇക്കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട്  വ്യക്തമാക്കി വി.എസ്. അല്ല, ആര് ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സമവായത്തിലൂടെ പുതിയ ഡാം വേണമെന്നുതന്നെയാണ് എല്‍ഡിഎഫ് നയമെന്നും വിശദീകരിച്ചു.

Read More >>