കാബൂളില്‍ താലിബാന്‍ ചാവേറാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കാബൂളില്‍ താലിബാന്‍ ചാവേറാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചാവേറാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പോലീസ് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ബിരുദ ദാന ചടങ്ങില്‍  പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ചമുമ്പ്  കനേഡിയന്‍ എംബസിക്കു വേണ്ടി പ്രവര്‍ത്തിച്ചു വന്ന നേപ്പാളി സെക്യൂരിറ്റി ഓഫിസര്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാന്‍  നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>