കന്നഡയിലും ഇംഗ്ലിഷിലും തമിഴിലും സത്യപ്രതിജ്ഞ

നാളെ രാവിലെ ഒൻപതിന് സ്പീക്കറെ തിരഞ്ഞെടുക്കാനായി സഭ വീണ്ടും ചേരും.

കന്നഡയിലും ഇംഗ്ലിഷിലും തമിഴിലും സത്യപ്രതിജ്ഞ

തിരുവനന്തപുരം∙ 14–ാം കേരളനിയമസഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. നിയമസഭാംഗങ്ങളെല്ലാവരും സത്യപ്രതിജ്ഞ ചെയ്തു.മലയാളത്തെ കൂടാതെ കന്നഡയിലും ഇംഗ്ലിഷിലും തമിഴിലുമായിയാണ് വിവിധ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

മഞ്ചേശ്വരം എംഎൽഎ അബ്ദുൽ റസാഖ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹൈബി ഈഡനും കെ മുരളീധരനും ഇംഗ്ലിഷിലും എസ് രാജേന്ദ്രൻ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു.

പി സി ജോർജ് സത്യപ്രതിജ്ഞ ചെയ്തത് സഗൗരവം ദൈവനാമത്തിലാണ്. വി.ടി.ബൽറാമും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക്ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു. നാളെ രാവിലെ ഒൻപതിന് സ്പീക്കറെ തിരഞ്ഞെടുക്കാനായി സഭ വീണ്ടും ചേരും. സിപിഎമ്മിന്റെ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Read More >>