എല്ലാവര്‍ക്കും വേതനം; വെറുതേ കിട്ടുന്ന പണം വേണ്ടെന്ന് സ്വിസ് ജനത

രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള നീക്കം നിയമമാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ജനതയുടെ ഹിതപരിശോധന ഫലം പുറത്തു വന്നു.

എല്ലാവര്‍ക്കും വേതനം; വെറുതേ കിട്ടുന്ന പണം വേണ്ടെന്ന് സ്വിസ് ജനത

സൂറിച്ച്:രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള നീക്കം നിയമമാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ജനതയുടെ ഹിതപരിശോധന ഫലം പുറത്തു വന്നു.

രാജ്യത്തെ ഓരോ പൗരനും പ്രതിവര്‍ഷം 30,000 ഡോളര്‍ (ഏകദേശം 20.32 ലക്ഷം രൂപ) വീതം നല്‍കണമെന്ന വ്യവസ്ഥ രാജ്യത്തെ മ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് ഭൂരിഭാഗം ജനങ്ങളും എതിര്‍ത്തു. മുതിര്‍ന്നവര്‍ക്ക് പ്രതിമാസം 2,500 ഡോളറും കുട്ടികള്‍ക്ക് 600 ഡോളറും 'അടിസ്ഥാന വരുമാനം' നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ തള്ളികളഞ്ഞിരിക്കുന്നത്.

ജനങ്ങളെ മടിയന്മാരാക്കാന്‍ മാത്രമെ ഇതുപകരിക്കൂ എന്ന് ഹിതപരിശോധനയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും നിലപാടെടുത്തു. ഹിതപരിശോധന അനുകൂലമാകുകയായിരുന്നെങ്കില്‍ രാജ്യത്തിന് 20800 കോടി ഫ്രാങ്ക് ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്.