എസ്എന്‍ഡിപി യോഗവുമായി ശിവഗിരി മഠം യോജിച്ചുപോകുവാനുള്ള സാധ്യത തള്ളി സ്വാമി ഋതംബരാനന്ദ

ബിജെപി ദേശീയ നേതൃത്വം എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും തമ്മിലുള്ള അകല്‍ച്ച പരിഹാരക്കാന്‍ മുന്‍കയ്യെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആ ഒരു സാധ്യത തള്ളി മഠം തന്നെ രംഗത്തെത്തിയത്. ശിവഗിരി മഠവുമായും എസ്എന്‍ഡിപി നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി കേന്ദ്രനേതൃത്വം. അതുപയോഗിച്ച് മധ്യസ്ഥ ശ്രമം നടത്തുകയാണു അമിത് ഷായുടെ ലക്ഷ്യമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എസ്എന്‍ഡിപി യോഗവുമായി ശിവഗിരി മഠം യോജിച്ചുപോകുവാനുള്ള സാധ്യത തള്ളി സ്വാമി ഋതംബരാനന്ദ

എസ്എന്‍ഡിപി യോഗവുമായി ശിവഗിരി മഠം യോജിച്ചുപോകുവാനുള്ള സാധ്യത തള്ളി ശ്രീനാരയണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ ശിവഗിരിയില്‍ എത്തുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി സമുദായത്തെ ദുരുപയോഗം ചെയ്യുന്നവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്വാമി ഋതംബരാനന്ദ സൂചിപ്പിച്ചു.

ബിജെപി ദേശീയ നേതൃത്വം എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും തമ്മിലുള്ള അകല്‍ച്ച പരിഹാരക്കാന്‍ മുന്‍കയ്യെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആ ഒരു സാധ്യത തള്ളി മഠം തന്നെ രംഗത്തെത്തിയത്. ശിവഗിരി മഠവുമായും എസ്എന്‍ഡിപി നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി കേന്ദ്രനേതൃത്വം. അതുപയോഗിച്ച് മധ്യസ്ഥ ശ്രമം നടത്തുകയാണു അമിത് ഷായുടെ ലക്ഷ്യമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതവണ ശിവഗിരി മഠം സന്ദര്‍ശിച്ചിരുന്നു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുന്‍പു ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ ഈ ഒരു നീക്കത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ശിവഗിരി മഠവുമായി അടുപ്പം പുലര്‍ത്തുന്ന ശ്രീനാരായണ ധര്‍മവേദി നേതൃത്വവുമായി സഹകരിക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നിര്‍മദ്ദശം വെച്ചെങ്കിലും കേന്ദ്ര നേതൃത്വം അത് തള്ളി എസ്എന്‍ഡിപിയോട് താല്‍പര്യം കാട്ടുകയായിരുന്നു.