ഗ്രാമീണ ചായക്കടയില്‍ തന്റെ ജന്മദിനം ആഘോഷിച്ച് സുരേഷ്‌ഗോപി എംപി

വീടിനോടു ചേര്‍ന്ന ഈ ഹോട്ടലിലെ ഭക്ഷണം ഇഷ്ടപ്പെട്ട സുരേഷ്‌ഗോപി താന്‍ പിറന്നാള്‍ ആഘോഷിക്കാന്‍ വീണ്ടുമെത്തുമെന്ന് അന്ന് വാക്കു നല്‍കിയിരുന്നു.

ഗ്രാമീണ ചായക്കടയില്‍ തന്റെ ജന്മദിനം ആഘോഷിച്ച് സുരേഷ്‌ഗോപി എംപി

തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തുള്ള ചായക്കടയില്‍ തന്റെ ജന്മദിനം ആഘോഷിച്ച് നടനും രജ്യസഭ എംപിയുമായ സുരേഷ്‌ഗോപി. പള്ളിപ്പുറം തോന്നല്‍ ദേവീക്ഷത്രത്തിന് സമീപമുള്ള കുട്ടന്‍ എന്ന സുരേഷ്‌കുമാറിന്റെ ചായക്കടയിലാണ് സുരേഷ്‌ഗോപി തന്റെ ജന്മദിനം ബിജെപി രപവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ പ്രചരണത്തിനായി എത്തിയ സുരേഷ്‌ഗോപി പ്രവര്‍ത്തകരോടൊപ്പം ഈ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. വീടിനോടു ചേര്‍ന്ന ഈ ഹോട്ടലിലെ ഭക്ഷണം ഇഷ്ടപ്പെട്ട സുരേഷ്‌ഗോപി താന്‍ പിറന്നാള്‍ ആഘോഷിക്കാന്‍ വീണ്ടുമെത്തുമെന്ന് അന്ന് വാക്കു നല്‍കിയിരുന്നു.


ഇക്കാര്യം ഓര്‍മ്മിപ്പിച്ച് പിറന്നാളിന്റെ തലേനാള്‍ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ സുരേഷ്‌ഗോപി തന്നെ വിളിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് എം ബാലമുരളിയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അംഗം വിജയകുമാറും ചേര്‍ന്നു ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.

പിറന്നാള്‍ ദിനമായ കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ സുരേഷ്‌ഗോപി പാര്‍ട്ടി പ്രവര്‍ത്തകരുമായി വിഭവസമൃദ്ധമായ സദ്യ കഴിച്ചു. ഭക്ഷണത്തിനു ശേഷം 65 വയസ്സു കഴിഞ്ഞ വയോധികര്‍ക്ക് വസ്ത്രം ഉള്‍പ്പെടെയുള്ളവ നല്‍കുകയും ചെയ്ത ശേഷമാണ് സുരേഷ്‌ഗോപി മടങ്ങിയത്.

Read More >>