മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രീംകോടതി

ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രീംകോടതി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബുധനാഴ്ച്ച സ്‌കൂള്‍ പൂട്ടാന്‍ കോടതി ഉത്തരവിട്ടു.

ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.


സ്‌കൂള്‍ അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളൊന്നും അംഗീകരിക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. നടപടികളെടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ സമയം കിട്ടിയതാണെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളൊന്നും അംഗീകരിക്കാതെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

2015 ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടതാണെന്നും ഇത്രയും സമയം സര്‍ക്കാരിന് കിട്ടിയിരുന്നു. പക്ഷേ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പിടിഐയുടെ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്‌കൂള്‍ അടച്ചൂ പൂട്ടുന്നതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടാനുള്ള നീക്കത്തിനും സ്‌കൂള്‍ രേഖകള്‍ തിരിച്ചെടുക്കാനായി എഇഒ എത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ സ്‌കൂള്‍ പൂട്ടുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. ഇതോടെ സമിതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുകയായിരുന്നു. സ്‌കൂള്‍ പരിസരത്ത് ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസും നാട്ടുകാരും ഏറ്റുമുട്ടുകയും ചെയ്തു.

Read More >>