ലോകത്തിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇനി ചൈനയുടെ സണ്‍വേ ടൈഹുലൈറ്റ്

സാധാരണയായി ചൈന വികസിപ്പിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടറിന് അമേരിക്കന്‍ ടെക്നോളജിയാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് പൂര്‍ണ്ണമായും ചൈനീസ് നിര്‍മ്മിതമായ കമ്പ്യൂട്ടര്‍ ഏറ്റവും വേഗതയുള്ള കമ്പ്യൂട്ടറിന്റെ പട്ടികയില്‍ ഒന്നാമത് എത്തുന്നത്.

ലോകത്തിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇനി ചൈനയുടെ സണ്‍വേ ടൈഹുലൈറ്റ്

93 ക്വാഡ്രില്ല്യന്‍ ഗണനങ്ങള്‍ ഒരു നിമിഷ വേഗത്തില്‍ ചെയ്യുന്ന ചൈനീസ് കംപ്യൂട്ടറിനാണ് ഇനി ലോകത്തിലെ ഏറ്റവും വേഗതയുള്ള  കംപ്യുട്ടറിന്‍റെ പട്ടികയില്‍ ഒന്നാം സ്ഥാനം. നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് പാരല്ലെല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജി വികസിപ്പിച്ച സണ്‍വേ ടൈഹുലൈറ്റ്(Sunway TaihuLight) എന്ന സൂപ്പര്‍ കംപ്യുട്ടറിന്റെ എല്ലാ ഭാഗങ്ങളും ചൈനയില്‍ വിഭാവനം ചെയ്തു അവിടെ തന്നെ വികസിപ്പിച്ചെടുത്തതാണ്.

സാധാരണയായി ചൈന വികസിപ്പിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടറിന് അമേരിക്കന്‍ ടെക്നോളജിയാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് പൂര്‍ണ്ണമായും ചൈനീസ് നിര്‍മ്മിതമായ കമ്പ്യൂട്ടര്‍ ഏറ്റവും വേഗതയുള്ള കമ്പ്യൂട്ടറിന്റെ പട്ടികയില്‍ ഒന്നാമത് എത്തുന്നത്.

ചൈന വികസിപ്പിച്ചിരുന്ന ട്യാന്‍-2 (Tianhe-2) ആയിരുന്നു ഇതുവരെ ഈ പട്ടികയില്‍ ഒന്നാമത്. 33.86 ക്വാഡ്രില്ല്യന്‍ ഗണനങ്ങളാണ് ഇതിന്‍റെ വേഗത. എന്നാല്‍, ട്യാന്‍-2വിനേക്കാള്‍ ഇരട്ടി വേഗതയും, മൂന്നു മടങ്ങ്‌ കൂടുതല്‍ കാര്യക്ഷമതയും സണ്‍വേ ടൈഹുലൈറ്റിനുണ്ട്. ചൈനയിലെ ജിയാന്ഗ്സു പ്രവിശ്യയിലാണ് സണ്‍വേ ടൈഹുലൈറ്റുള്ളത്.

Read More >>