"പ്രശസ്തി ഉത്തരവാദിത്തം കൂടിയാണ്" സല്‍മാന്‍ഖാനിനോട് സുനിത കൃഷ്ണന്‍

കൂട്ട ബലാൽസംഗത്തിന്റെ ഇരയായ സുനിതാ കൃഷ്ണൻ പദ്മശ്രീ ജേതാവ് കൂടിയാണ്.

"പ്രശസ്തി ഉത്തരവാദിത്തം കൂടിയാണ്" സല്‍മാന്‍ഖാനിനോട് സുനിത കൃഷ്ണന്‍

'ബലാല്‍സംഗം ചെയ്യപ്പെട്ട  പെൺകുട്ടിയെ പോലെ' എന്ന വിവാദ പരാമർശം നടത്തിയ ബോളിവുഡ് നായകൻ സൽമാൻ ഖാനിന് സാമൂഹിക പ്രവർത്തക സുനിത കൃഷ്ണന്റെ തുറന്ന കത്ത്. കൂട്ട ബലാൽസംഗത്തിന്റെ ഇരയായ സുനിതാ കൃഷ്ണൻ പദ്മശ്രീ ജേതാവ് കൂടിയാണ്.

പ്രത്യേക അഭിസംബോധനകളില്ലാതെ ആരംഭിക്കുന്ന കത്തിൽ സുനിത തന്റെ അമർശവും ആകുലതകയും പങ്കുവയ്ക്കുന്നു.

"ആ പേരെടുത്തു അഭിസംബോധന ചെയ്യുവാൻ ഞാൻ തുനിയുന്നില്ല അങ്ങനെ ചെയ്താൽ പോലും അർഹിക്കുന്നതിലധികം ബഹുമാനം അയാൾക്ക് കിട്ടും. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്നു പരാമർശിക്കുന്നതിൽ നിന്നു

തന്നെ ബലാൽസംഗത്തെയും അതു സൃഷ്ടിക്കുന്ന ആഘാതത്തെയും അയാൾ എത്ര എളുപ്പത്തിൽ നിസാരവൽക്കരിച്ചിരിക്കുന്നു. ആകാര സൗന്ദര്യവും, കഴിവും താരമാക്കിയെങ്കിലും, അതിന്റെ മഹത്വം നിലനിർത്തുവാൻ അയാൾക്ക് കഴിയുന്നില്ല. പ്രശസ്തി ഉത്തരവാദിത്തം കൂടിയാണ്."


ബലാൽസംഗത്തിന്റെ നിഴലുകളെ കുറിച്ച് അധികമൊന്നും താരത്തിനു അറിയില്ലായിരിക്കും എന്നും സുനിത പറയുന്നു. പീഡനത്തിനിരയാകുന്ന സിനിമയിലെ കഥാപാത്രങ്ങളെ പോലെയുള്ള മുറിവുകളും അപമാനവും ആഘാതവുമല്ല പീഡിപ്പിക്കപ്പെട്ടവൾ അനുഭവിക്കുന്നത്. പലരും അങ്ങനെ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു സ്ത്രീ പീഡനത്തെ കുറിച്ച് തമാശകൾ പറയുന്നതും ഞാൻ കണ്ടു. എന്നെ അയാൾ പീഡിപ്പിച്ചു... എന്നെ ഇയാൾ പീഡിപ്പിച്ചു, എന്നെ അതു കൊണ്ടു പീഡിപ്പിച്ചു.. എന്നെല്ലാം അതിന്റെ ശരിയായ  വേദനകൾ അറിയാതെ അവർ പറയുന്നുണ്ടായിരുന്നു.

നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, ഇങ്ങനെയുള്ളവരുടെ വാക്കുകൾ ബലാൽസംഗത്തിനെ ലഘൂകരിച്ചു കാണിക്കുകയാണ് ചെയ്യുന്നത്.

സൽമാന്റെ പരാമർശത്തിൽ സുനിതയുടെ അമർശം അവസാനിക്കുന്നുണ്ടായിരുന്നില്ല.. ഒരു ദുഷിച്ചവനു മാത്രമെ ഇങ്ങനെ സംസാരിക്കുവാൻ കഴിയൂ ...അയാൾ ഒരു അനിഷ്ടമാണ്!

പ്രജ്വല എന്ന എന്‍.ജി.ഓ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി, സാമൂഹിക സേവന രംഗത്ത് സജീവമാണ് ഈ 44 കാരി.