പാത്രിയാർക്കീസ് ബാവയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

തുർക്കിയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സിറിയയിലെ ക്വാമിഷ്ലിയിലാണ് സ്ഫോടനം. കേരളത്തിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അടങ്ങുന്ന സിറിയക് ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനാണ് അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ.

പാത്രിയാർക്കീസ് ബാവയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

ക്വാമിഷ്ലി, സിറിയ: സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിദീയൻ പാത്രിയാർക്കീസ് ബാവയെ ലക്ഷ്യമിട്ടു നടന്ന ചാവേർ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അക്രമി അകത്തു പ്രവേശിക്കുന്നത് സുരക്ഷാസൈനികർ തടഞ്ഞതിനു പിന്നാലെ ചാവേറായി വന്ന യുവാവ് ബെൽറ്റ് ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. ബാവ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടക്കുകിഴക്കൻ സിറിയയിലെ ക്വാമിഷ്ലി നഗരത്തിലാണ് സംഭവം.

ക്രിസ്ത്യൻ സൈനിക വിഭാഗമായ സൊത്തോറോയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട സുരക്ഷാസൈനികർ. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സഫ്യോ (വാൾ) കൂട്ടക്കൊല എന്നറിയപ്പെടുന്ന അർമീനിയൻ ജിനോസൈഡിന്റെ നൂറാം വാർഷിക അനുസ്മരണ ചടങ്ങിനിടെയാണ് സ്ഫോടനം. ഇപ്പോഴത്തെ തുർക്കിയിൽ പെടുന്ന ആലപ്പോ നഗരത്തിലെ പതിനഞ്ചുലക്ഷത്തോളം വരുന്ന ന്യൂനപക്ഷമായ അർമീനിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളെ ഓട്ടോമൻ സാമ്രാജ്യം കൂട്ടക്കൊല ചെയ്തതിന്റെ ഓർമ്മ ആചരിക്കുന്ന ചടങ്ങായിരുന്നു നടന്നത്.

13432189_1198065343577985_4452022064941071773_n

സിറിയൻ വാർത്താ ഏജൻസിയായ സന, ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പി എന്നിവയാണ് ചാവേർ സ്ഫോടനത്തിന്റെ വാർത്തപുറത്തുവിട്ടത്.

13466113_1198064143578105_5311115080929549105_n

തുർക്കിയുമായി അതിർത്തി പങ്കിടുന്ന ക്വാമിഷ്ലിയിൽ സ്ഫോടനങ്ങൾ തുടർക്കഥയാണ്. മിക്ക സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കാറുമുണ്ട്. കുർദ് ഭൂരിപക്ഷ മേഖലയായ നഗരത്തിന്റെ ഭാഗിക നിയന്ത്രണം കുർദിഷ് ഗോത്രസൈന്യത്തിന്റെ കൈയിലാണ്. മറുഭാഗത്ത് സിറിയൻ സർക്കാരിനെ അനുകൂലിക്കുന്ന പോരാളികളും നഗരം നിയന്ത്രിക്കുന്നു.

13466439_1198064003578119_8420050491185712600_nഅതേ സമയം സഫ്യോ അനുസ്മരണ സ്തൂപം സ്ഥാപിച്ച ശേഷം വിശ്വാസികളുടെ സംഘവുമൊത്ത് അനുസ്മരണച്ചടങ്ങ് നിശ്ചയിച്ചിരുന്ന സെയിന്റ് ഗബ്രിയേൽ ഹാളിലേക്ക് അന്ത്യോഖ്യ പാത്രിയാർക്കീസും സഹകാർമ്മികരും കടന്നുവരവേയാണ് സ്ഫോടനം നടന്നത് എന്ന് സിറിയൻ ന്യൂസ് എന്ന ഫേസ്ബുക് പേജ് റിപ്പോർട്ട് ചെയ്യുന്നു.

13419055_1198065000244686_3384709644399836743_n

1915 ഏപ്രിൽ 24ന് ആരംഭിച്ച് ഒന്നാം ലോക മഹായുദ്ധകാലത്തും അതിനുശേഷവുമായി രണ്ടുഘട്ടത്തിലായാണ് ഈ കൂട്ടക്കൊല നടന്നത്. കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് പിടികൂടിയ 270ഓളം അർമീനിയൻ ബുദ്ധിജീവികളെയും സഭാനേതാക്കന്മാരെയും അങ്കാരയിലേക്ക് നാടുകടത്തുകയും അവിടെ വച്ച് വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആരോഗ്യവാന്മാരായ പുരുഷന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കുകയോ ബലമായി സൈന്യത്തിൽ ചേർത്ത് നിർബന്ധിതവേലയ്ക്കു വിധേയരാക്കുകയോ ആണ് ഉണ്ടായത്. സ്ത്രീകളെയും കുട്ടികളെയും അവശരേയും ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ നൽകാതെയും കൂട്ടബലാത്സംഗത്തിനടക്കം വിധേയരാക്കിയും സിറിയൻ മരുപ്രദേശത്തേക്ക് മാർച്ച് ചെയ്യിച്ച സംഭവമാണ്, രണ്ടാംഘട്ടത്തിൽ നടന്ന കുപ്രസിദ്ധമായ ‘ഡെത്ത് മാർച്ച്’.

13442131_1198064253578094_2742116493559699921_n

സിറിയയിലെ 12 ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികളിൽ 15% പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളാണ്. ക്രിസ്തു സംസാരിച്ചതായി കരുതപ്പെടുന്ന അരമായിക് എന്ന സുറിയാനി ഭാഷാഭേദത്തിലാണ് ഇവരുടെ ആരാധന. കേരളത്തിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികളും ക്നാനായ യാക്കോബായ ക്രിസ്ത്യാനികളും സഭയുടെ തലവനായി കണക്കാക്കുന്നത് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസിനെയാണ്. ആത്മീയനേതൃസ്ഥാനത്ത് കേരളത്തിലെ ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യാനികളും ഇദ്ദേഹത്തെ അംഗീകരിക്കുന്നു.13450901_1198065250244661_5622121925496930545_n

Read More >>