പെൺമേനിയിൽ കണ്ണെറിഞ്ഞ് ഷുഗർ ഡാഡിമാർ

ഷുഗർ ഡാഡി എന്ന പേരിൽ എല്ലാമുണ്ട്. ഡേറ്റിങ്ങ് സൈറ്റുകളിൽനിന്ന് വ്യത്യസ്തമാണ് ഷുഗർ ഡാഡിമാർ. ഡേറ്റിങ്ങ് സൈറ്റുകളിൽ സമപ്രായക്കാരാണ് കണ്ടുമുട്ടുന്നതെങ്കിൽ ഷുഗർ ഡാഡിമാരുടെ കാര്യത്തിൽ വ്യത്യസ്തമാണ്. ഇവിടെ പ്രായമുള്ളവരാണ് പണമെറിയുന്നത്. പെൺമേനിയിലാണ് അവർ പണമെറിയുന്നത്.

പെൺമേനിയിൽ കണ്ണെറിഞ്ഞ് ഷുഗർ ഡാഡിമാർ

ജയരാജ് ഒരു വിദേശ ഇന്ത്യക്കാരനാണ്. കുടുംബവുമൊത്ത് വിദേശത്തു കഴിയുന്ന ജയരാജ് ഇടയ്ക്കിടെ തനിച്ച് ഇന്ത്യ സന്ദർശിക്കും. ഇവിടെ ജയരാജിനൊപ്പം സമയം ചെലവഴിക്കുവാനും യാത്രകൾ ചെയ്യാനും ചിലപ്പോൾ അന്തിക്കൂട്ടിനും 21 കാരിയായ മെറിനും ഉണ്ടാകും. മെറിന്റെ പഠനചെലവുകളെല്ലാം വഹിക്കുന്നത് 62 കാരനായ ജയരാജാണ്. പിതൃ-പുത്രി ബന്ധമെന്നാണ് ഇവർ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിച്ഛായ. ജയരാജ് തിരികെ മടങ്ങുമ്പോൾ മെറിൻ ഹോസ്റ്റലിലേക്ക് പോകും

. വീണ്ടും ഒരു അവധിക്കാലം വരെ അവർ അങ്ങനെ തന്നെ തുടരും. മെറിൻ ഒരു ലൈംഗിക തൊഴിലാളിയോ, ജയരാജിന്റെ കാമുകിയോ അല്ല.

പിതൃ-പുത്രീ ബന്ധത്തിന്റെ നിഴലിൽ ഷുഗർ ഡാഡി സംസ്‌ക്കാരം ഇന്ത്യയിലും വേരുറയ്ക്കുന്നു.

അച്ഛനാരാണ്? അമ്മയുടെ ഭർത്താവ്. കാലത്തിന്റെ പുരോഗമന വാദത്തിൽ ഈ വ്യാഖ്യാനത്തിനും മാറ്റം വന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിപുലീകരണത്തിൽ അച്ഛനെന്നാൽ, അമ്മ ചൂണ്ടിക്കാണിക്കുന്ന പുരുഷൻ എന്നായി അർത്ഥം. കാലം പിന്നെയും മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ടേയിരുന്നു
. ഇപ്പോൾ അച്ഛനെന്ന പദത്തിന്റെയൊപ്പം ഷുഗർ ഡാഡി എന്നു കൂടി ചേർത്തു വിളിച്ചു യുവത്വം പറയുന്നു - ബന്ധങ്ങളെല്ലാം നമ്മുടെ സന്തോഷത്തിനും സൗകര്യത്തിനുമാകണം.


ആരാണ് ഷുഗർ ഡാഡി ?

മകൾ അച്ഛനിൽ നിന്ന് പ്രതീക്ഷിക്കുന്നത് സ്‌നേഹവും, സംരക്ഷണവും ഉത്തരവാദിത്വവുമാണ്. ആ സങ്കൽപ്പങ്ങളിൽ പണം നൽകി നേടാവുന്ന ചിലത് കൂടി എഴുതിച്ചേർക്കുമ്പോൾ ഷുഗർ ഡാഡി സംസ്‌കാരമായി. പെൺകുട്ടിക്ക് വേണ്ടുന്ന പണവും സംരക്ഷണവും ഷുഗർ ഡാഡിമാർ നൽകുന്നു
. പകരം അവർക്ക് വേണ്ടുന്ന സഹകരണവും സ്‌നേഹവും ഷുഗർ ബേബികൾ തിരികെ നൽകണം. ഇത് ഒരു കരാർ അടിസ്ഥാന തൊഴിൽ അല്ലാത്തതുകൊണ്ടുതന്നെ ഇരുകൂട്ടരും ഈ ബന്ധത്തിൽ സംതൃപ്തരായിട്ടാണ് പൊതുവേ കണ്ടു വരുന്നത്.


എവിടെ നിന്നാണ് ഇതിന്റെ ആരംഭം?

മറ്റെല്ലാ ഡേറ്റിംഗ് സൈറ്റുകൾ പോലെ തന്നെയായിരുന്നു സെർച്ച് അറേഞ്ച്‌മെന്റ്.കോം എന്ന അമേരിക്കൻ വെബ് സൈറ്റും ആദ്യം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ
, ഭീമമായ അംഗത്വവും, അന്വേഷകരും ഈ സൈറ്റിന്റെ ആവശ്യക്കാരായപ്പോൾ പുതിയ ഒരു അഡ്ജസ്റ്റ്‌മെന്റ് ബന്ധത്തിന്റെ സംസ്‌കാരവും ആ രാജ്യത്ത് ഉടലെടുക്കുകയായിരുന്നു. നിത്യ ചെലവിനും, കോളേജ് പഠനത്തിനും തുക കണ്ടെത്തുവാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾ (അധികവും 20 വയസ്സിനും താഴെ) ഇവിടെ നിന്നും അവരുടെ ഷുഗർ ഡാഡിയെ കണ്ടെത്തുന്നു.


പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ ചർച്ചകൾ നടക്കുന്നു. ശാരീരികവും മാനസികവുമായ പൊരുത്തം ഒത്തുവരുന്നുണ്ടെങ്കിൽ അറേഞ്ച് ചെയ്യപ്പെട്ട ഒരു പുതിയ ബന്ധത്തിനു തുടക്കമാവുകയാണ്
. പെൺകുട്ടിയ്ക്ക് നിശ്ചിത തുക നൽകി ഷുഗർ ഡാഡി അവളുടെ ചെലവുകൾ ഏറ്റെടുക്കുന്നു. ചെലവുകൾ മാത്രമല്ല, ചിലപ്പോൾ ലൈംഗികമായ ആവശ്യങ്ങളും. അച്ഛന്റെ ഉത്തരവാദിത്തവും, കാമുകന്റെ പ്രണയവും ഒത്തുചേരുന്ന ഒരു സങ്കീർണ ബന്ധമായിരിക്കുമത്. കരാറുകളില്ലാത്തതു കൊണ്ടു തന്നെ സാധാരണ കുടുംബ ബന്ധങ്ങളുടെ തലവേദനകൾ ഇതിലുണ്ടാകുന്നില്ല എന്നുള്ളതാണ് ഏറ്റവും ആകർഷണീയം
.


ബന്ധങ്ങൾ ബിസിനസ് ആകുമ്പോൾ...

പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ നന്മതിന്മകളെ വേർതിരിക്കാതെ അവയെ സ്വീകരിക്കുവാൻ ഇന്ത്യയിലെ നല്ലൊരു വിഭാഗം എപ്പോഴും മുന്നിൽ ഉണ്ടാകാറുണ്ട്. ഷുഗർ ഡാഡി ബന്ധത്തിലും അതുതന്നെയാണ് സംഭവിച്ചത്. അമേരിക്കയിൽ വളർന്ന ഒരു അപൂർവ്വ ബന്ധത്തിനു ഇന്ത്യ പോലെയുള്ള ഒരു പൈതൃക രാജ്യത്തിലുള്ള വളർച്ച അതിശയിപ്പിക്കുന്നതാണ്.

മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, കൽക്കട്ട, കൊച്ചി എന്നീ മെട്രോ സിറ്റികളിൽ ഷുഗർ ഡാഡിമാരുള്ള പെൺകുട്ടികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു
. തങ്ങൾ ഷുഗർ ഡാഡിമാരുടെ സംരക്ഷണത്തിലാണ് എന്ന് പറയുവാൻ പോലും ഇക്കൂട്ടർ മടി കാണിക്കുന്നില്ല.


ഡൽഹിയിൽ കണ്ടുമുട്ടിയ മേഘ അവരിൽ ഒരാളാണ്. പ്രശസ്തമായ ഒരു കോളേജിൽ പി.ജി. വിദ്യർത്ഥിനിയാണ് ആന്ധ്ര സ്വദേശിയായ മേഘ. തന്റെ ആദ്യ ഷുഗർ ഡാഡി ഒരു 50 വയസ്സുകാരനായ അറബിയായിരുന്നു എന്ന് പറയുമ്പോൾ അവളെക്കാൾ കൂടുതൽ പരിഭ്രമിക്കുന്നത് കേൾവിക്കാരനാണ് എന്ന് തോന്നി പോകും
. അറബിയാണെങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ, സാധാരണ വേഷം തന്നെയാണ് അദ്ദേഹം ധരിക്കാറുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ എന്റെ അഛ്ചൻ എന്ന് പരിചയപ്പെടുത്താൻ പ്രയാസം ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളിൽ പലർക്കും ഇത്തരം ഡാഡിമാർ ഉണ്ടെന്നുള്ളത് ഈ പെൺകുട്ടിക്കും ധൈര്യം പകർന്നു.


"കിടക്കയിൽ അയാൾക്ക് ഭ്രാന്തായിരുന്നു. മൂന്നുമാസം കൂടുമ്പോഴുള്ള കൂടിക്കാഴ്ചകൾ ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു എങ്കിലും
, ക്രമേണ അത് പരിചിതമായി. പണത്തിന് എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പണത്തിനു മാത്രമല്ല, എന്തിനും.”


"ഇന്ത്യയിൽ നല്ല ബന്ധങ്ങൾ ഉള്ള അദേഹത്തിന്റെ മകൾ എന്ന മേൽവിലാസത്തിൽ ഞാൻ ഏറെ സുരക്ഷിതയായിരുന്നു എന്ന് പറയാം. ഒന്നര വർഷത്തോളം നീണ്ട ആ ബന്ധത്തിൽ ഞാൻ എന്റെ ഡിഗ്രി നല്ല രീതിയിൽ തന്നെ പൂർത്തീകരിച്ചു. പിരിയാം എന്ന് നിശ്ചയിച്ചു ഞങ്ങൾ നല്ല രീതിയിൽ തന്നെ വിട വാങ്ങി.”

ജനിതക മാതാപിതാക്കന്മാരുടെ സ്വാഭാവിക സംരക്ഷണത്തിനും അപ്പുറമുള്ള ജീവിത ചെലവുകൾക്ക് ഒരു ഷുഗർ ഡാഡി കൂടിയേ തീരു എന്ന അവസ്ഥയിലാണ് മേഘ ഇപ്പോൾ
. നിലവിൽ ഒരു നോർവേ സ്വദേശിയുടെ സംരക്ഷണത്തിലാണ് മേഘ. അയാളെ അവൾ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. ഒരു സൈറ്റിൽ നിന്നും ലഭിച്ച അറിവ് മാത്രമേ ഉള്ളു. അയാൾ നാളിതു വരെ ഒന്ന് മാത്രമേ അവളോട് ആവശ്യപ്പെട്ടിട്ടുള്ളൂ. നന്നായി പഠിക്കണം. എല്ലാവരെയും അസൂയപ്പെടുത്തുന്ന വിജയം നേടണം. അതിന് എന്ത് സഹായം ചെയ്യുവാനും അയാൾ ഒരുക്കമാണ്
. അവൾക്കാവശ്യമായതെല്ലാം ഷുഗർ ഡാഡി എത്തിക്കുന്നുണ്ട്. ചിലപ്പോൾ പഠനത്തിന് ആവശ്യമായ റഫറൻസ് പുസ്തകങ്ങളും പഴയ പേപ്പർ കട്ടിങ്ങുകളും ഒക്കെ അവളെ തേടി പോസ്റ്റിൽ എത്തും. ചിലപ്പോഴൊക്കെ ഫോണിൽ സംസാരിക്കും. അത്ര മാത്രം. ഒരിക്കൽ പോലും ആ സംഭാഷണങ്ങളിൽ സെക്‌സ് കടന്നു വന്നിട്ടുമില്ല. പക്ഷെ, താൻ ഇപ്പോളാണ് കൂടുതൽ അബലയായത് എന്ന് തോന്നിപ്പോകുന്നതായി മേഘ കരുതുന്നത്. ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളെ ഷുഗർ ഡാഡി എന്ന് വിളിക്കാൻ പോലും മേഘ ഒരുക്കമല്ല
. ജന്മം നൽകുന്നതിലും അപ്പുറം ചില ബന്ധങ്ങൾ പിതൃത്വത്തിൽ ചാർത്തപ്പെടുന്നു.


ദീപയുടെ ഷുഗർ ഡാഡി ദുബായിൽ താമസമാക്കിയ ഒരു ഇന്ത്യക്കാരനാണ്. ഒരു തൊഴിൽ എന്ന നിലയിൽ തന്നെയാണ് താൻ ഈ ബന്ധത്തിൽ എത്തിയതെന്ന് ദീപ പറയുന്നു. സുരക്ഷിതമായ ഒരു ബന്ധത്തിന്റെ ലേബലിൽ തഴച്ചു വളരുന്ന ജോലിയിൽ ദീപയും സന്തുഷ്ടയാണ്. സുഹൃത്തുക്കളിൽ പലരും ചെയ്യുന്ന ജോലി എന്നു മാത്രമേ ആദ്യം കരുതിയിരുന്നുള്ളൂ
. പിന്നീട് അത് സുഖകരമായ ഒരു ബന്ധമായി മാറി. ഒരു നല്ല സുഹൃത്തിനെ ലഭിച്ച ഒരു ബന്ധം എന്നാണ് ഞാൻ ഇതിനെ ഇപ്പോൾ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. പ്രായത്തിൽ പക്വതയും, ജീവിതത്തിൽ ഉത്തരവാദിത്വവുമുള്ള ഒരു പുരുഷനൊപ്പം ആയിരിക്കുനതിലും സുരക്ഷിതത്വം എന്തിനാണ് ഉള്ളതു? എന്താണ് പരസ്പരം ആഗ്രഹിക്കുന്നത് എന്ന് ആദ്യമേ വ്യക്തമാക്കിയതിനു ശേഷമാണ് ഈ ബന്ധം ആരംഭിക്കുന്നത്. പിന്നെ ഇതിൽ പ്രയാസപ്പെടേണ്ടതായി ഒന്നും ഇല്ലല്ലോ
. പിതൃത്വത്തിന്റെ വാത്സല്യം കൂടിയാകുമ്പോൾ ഇത്തരം ബന്ധങ്ങൾ പെൺകുട്ടികൾക്ക് പ്രിയമുള്ള അനുഭവമായി മാറുന്നു. ഷോപ്പിംഗ് ഫെസ്ടിവൽ കാണാൻ ദുബായിലേക്ക് ദീപയെ ഷുഗർ ഡാഡി കൂട്ടിക്കൊണ്ടു പോയിരുന്നു. എന്റെ മനസ്സും ശരീരവും സന്തോഷത്തിലാണ്. ദീപയുടെ മുഖഭാവത്തിലും അത് വ്യക്തമാണ്.


ഇനി ഇത്തരം ഡാഡിമാരുടെ താല്പര്യങ്ങൾ എന്തായിരിക്കും?

ലൈംഗികത മാത്രം എന്ന് വിശേഷിപ്പിക്കുവാൻ വരട്ടെ. അതിനു മറ്റു മാർഗങ്ങൾ ഏറെയാണെന്ന് ഇരിക്കെ ഇത്തരം ബന്ധങ്ങളിൽ അവർ തേടുന്നത് മറ്റു ചിലത് കൂടിയാണ്
. കുടുംബ ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, പലർക്കും ഇതു ജീവിക്കുവാനുള്ള മറ്റൊരു കാരണം കൂടിയാകുന്നു. സമൂഹത്തിന്റെ നിയന്ത്രണത്തിൽ ജീവിതം കുരുക്കിടപ്പെടുമ്പോൾ, അതിനെ അതിജീവിക്കുവാനുള്ള മാർഗ്ഗം കൂടിയാണ് ഇവർക്കിത്.


വിദേശത്തു സ്വന്തം ബിസിനസ് നടത്തുന്ന 54കാരനായ റഹ്മാൻ ഇത് വിശദീകരിക്കുന്നു. "എന്റെ കുടുംബത്തിന്നു വേണ്ടുന്നതും, ഒരു പക്ഷെ അതിൽ അധികമോ ഞാൻ നൽകിയിട്ടുണ്ട്
. ഇപ്പോഴും അങ്ങനെ തന്നെ. പക്ഷെ, അതൊക്കെയും എന്റെ ഉത്തരവാദിത്വമാണ് എന്ന മനോഭാവമാണ് എല്ലാവർക്കും. ഞാൻ എന്നിലേക്ക് എന്റെ മനസ്സിനെ തിരിക്കുന്നത് ഈ മധ്യവയസ്സിലാണ്. എല്ലാം ഉണ്ടായിരുന്നുവെങ്കിലും ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.”


"എന്റെ ഷുഗർ ബേബിയെ കണ്ടെത്തുന്നതും അങ്ങനെയാണ്. എനിക്ക് ഓമനിക്കുവാനും, കരുതുവാനും, ഞാൻ ആഗ്രഹിക്കുന്നത് പോലെ സ്‌നേഹിക്കുവാനും എനിക്ക് ഒരാളെ ആവശ്യമായിരുന്നു എന്ന് തോന്നി
. ഒരു മകളാണ് അതിന്നു ഉത്തമം. എന്റെ ബീജത്തിൽ നിന്നും ജന്മമെടുക്കാത്ത ഒരു മകൾ. എന്റെ ഷുഗർ ബേബിയെ ഞാൻ ഇന്റർനെറ്റിൽ നിന്നും കണ്ടെത്തി. എല്ലാ അർത്ഥത്തിലും സുരക്ഷിതം എന്ന് തോന്നുന്നത് കൊണ്ട് ഇന്നും അത് തുടരുന്നു.”


സമപ്രായക്കാരായ സ്ത്രീകളെക്കാൾ ചെറുപ്പക്കാരികളായ പെൺകുട്ടികളുമായുള്ള ബന്ധമാണ് നല്ലതെന്നും റഹ്മാൻ കരുതുന്നു. പ്രായത്തിനോടുള്ള ബഹുമാനമോ, ജീവിതത്തെ കുറിച്ചുള്ള അജ്ഞതയോ ആയിരിക്കാം, പെൺകുട്ടികൾക്കായിരിക്കും വിധേയത്വം കൂടുതൽ
. തന്നെയുമല്ല കിടക്കയിൽ അവർ കൂടുതൽ ഊർജ്ജസ്വലരായിരിക്കുകയും ചെയ്യും. അച്ഛനും-മകളും ബന്ധത്തിനു ലഭിക്കുന്ന സദാചാര സുരക്ഷിതത്വവും വേറെ.


എന്നുവരെ എന്നറിയില്ല; ഒരു പക്ഷെ പണവും ആരോഗ്യവും ക്ഷയിക്കുന്നത് വരെ മാത്രമായിരിക്കാം. എങ്കിലും, ഇപ്പോൾ ജീവിക്കുന്നതിനു ഒരു ഉന്മേഷവും നിഗൂഡമായ ഒരു സന്തോഷവും ഉണ്ട്. എന്റെ പണം എനിക്കു നേടിത്തരുന്ന ജീവിതത്തിന്റെ സന്തോഷം.

ഇത് ബിസിനസ്സാണ്. ഇവിടെ പണവും
, യൗവനവും, സൗന്ദര്യവും വിൽക്കപ്പെടുന്നു. ബന്ധങ്ങളുടെ ബാന്ധവമില്ലാതെ ജീവിതം ആസ്വദിക്കുക എന്നുള്ളത് മാത്രമാണ് പരമമായ ഉദ്ദേശം. ഇതിനെ പിന്തിരിപ്പൻ കാഴ്ചപ്പാടുള്ള സമൂഹം മഹത്വമുള്ള 'വേശ്യാവൃത്തി' എന്നു വിളിച്ചേക്കാം. പക്ഷെ അവർ പണത്തിൽ ജീവിതം വാങ്ങുകയാണ്...വിൽക്കുകയും!

Story by