പരാജയവും സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സുധീരന്‍ ഡല്‍ഹിയിലേക്ക്

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ഇന്നു ഡല്‍ഹിയിലേക്ക്

പരാജയവും സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സുധീരന്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്ന കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പിന് ശേഷം ഡല്‍ഹിയിലേക്ക് പോകുന്ന സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും.

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച വിഷയമാകുമെന്നാണ് സൂചന.

Read More >>