കര്‍ണാടകയില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥിനിക്ക് സര്‍ക്കാര്‍ നഴ്‌സിംഗ് കോളെജില്‍ പ്രവേശനം നല്‍കണമെന്ന് വി എം സുധീരന്‍

വിദ്യാര്‍ത്ഥിനിയുമായും ബന്ധുക്കളുമായും സംസാരിച്ചു എന്നും ചികിത്സക്കു ശേഷം തിരികെ പഴയ കോളേജിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും അതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍ നേഴ് സിംഗ് കോളേജില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍ കയ്യെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥിനിക്ക്  സര്‍ക്കാര്‍ നഴ്‌സിംഗ് കോളെജില്‍ പ്രവേശനം നല്‍കണമെന്ന് വി എം സുധീരന്‍

Sകോഴിക്കോട് :  കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ റാഗിങിന് ഇരയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍ കയ്യെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാത്രമല്ല കുട്ടിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സുധീരന്‍ പറഞ്ഞു. പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


വിദ്യാര്‍ത്ഥിയുമായും ബന്ധുക്കളുമായും സംസാരിച്ചു എന്നും  ചികിത്സക്കു ശേഷം തിരികെ പഴയ കോളേജിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും അതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍ കയ്യെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.   സംഭവം അറിഞ്ഞപ്പോള്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു .റാഗിങ്ങ് ക്രിമിനല്‍ കുറ്റമായി കണ്ട് അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം .കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും സുധീരന്‍ പറഞ്ഞു .

ഈ മാസം  ഒമ്പതിനാണ് കര്‍ണാടക ഗുല്‍ബര്‍ഗ നഴ്സിങ് കോളെജില്‍ വിദ്യാര്‍ത്ഥിനിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ക്രൂരമായി റാഗ് ചെയ്തത്. റാഗിങ്ങിനിടെ നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ വിദ്യാര്‍ത്ഥിനികള്‍ ബലമായി ഹാര്‍പ്പിക്ക് ഒഴിക്കുകയായിരുന്നു. ഈ രംഗങ്ങളെല്ലാം വിദ്യാര്‍ത്ഥിനികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പറയപ്പെടുന്നു.

Read More >>