അഡ്വക്കറ്റ് ജനറലായി സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു

രാവിലെ പത്തിനു ഹൈക്കോടതി സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള അഡ്വക്കറ്റ് ജനറലിന്റെ ചേംബറിലെത്തിയാണ് അദ്ദേഹം സ്ഥാനമേറ്റത്.

അഡ്വക്കറ്റ് ജനറലായി സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു

കൊച്ചി: കേരളത്തിന്റെ പുതിയ അഡ്വക്കറ്റ് ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ സിപി സുധാകരപ്രസാദ് ചുമതലയേറ്റു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അഡ്വ.സി.പി.സുധാകരപ്രസാദ് അഡ്വക്കറ്റ് ജനറലായി സേവനമനുഷ്ടിച്ചിരുന്നു.

രാവിലെ പത്തിനു ഹൈക്കോടതി സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള അഡ്വക്കറ്റ് ജനറലിന്റെ ചേംബറിലെത്തിയാണ് അദ്ദേഹം സ്ഥാനമേറ്റത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ലാവ്‌ലിന്‍ കേസില്‍ കേസ് ഫയല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ചുമതലയേറ്റ ശേഷം  സുധാകരപ്രസാദ് പ്രതികരിച്ചു.