അജ്ഞാത സ്ത്രീയുടെ കുത്തിവെപ്പ്: വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരം

നിരീക്ഷണത്തില്‍ തുടരുന്ന കുട്ടിയ്ക്ക് കുത്തിവയ്പ്പ് മൂലമുള്ള രോഗ ലക്ഷണങ്ങള്‍ ഒന്നും കണ്ടിട്ടില്ലെന്നും കുട്ടി ആരോഗ്യവതിയാണെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ മനോരോഗ വിദഗ്ധന്റെ സഹായം തേടി.

അജ്ഞാത സ്ത്രീയുടെ കുത്തിവെപ്പ്:  വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരം

തിരുവനന്തപുരം: ശ്രീകാര്യത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് അജ്ഞാത സ്ത്രീ കുത്തിവച്ചെന്ന് പറയപ്പെട്ടുന്ന  ഏഴുവയസുകാരിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന്  എസ്.എ.ടി. ആശുപത്രി ശിശുരോഗ വിഭാഗം മേധാവി ഡോ. എ. സന്തോഷ് കുമാര്‍. നിരീക്ഷണത്തില്‍ തുടരുന്ന കുട്ടിയ്ക്ക് കുത്തിവയ്പ്പ് മൂലമുള്ള  രോഗ ലക്ഷണങ്ങള്‍ ഒന്നും കണ്ടിട്ടില്ലെന്നും കുട്ടി ആരോഗ്യവതിയാണെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക്  എന്തെങ്കിലും മാനസികാസ്വാസ്ഥ്യം  ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ മനോരോഗ വിദഗ്ധന്റെ സഹായം തേടി.കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരായ ചികിത്സ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ തുടങ്ങിയിരുന്നു. ഇത്തരം പകരുന്ന രോഗങ്ങള്‍ കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നിശ്ചയിക്കും.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് സഹോദരിയെക്കാണാനായി ക്ലാസിന് പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതയായ ഒരു സ്ത്രീ കുട്ടിയെ ബലമായി പിടിച്ച് മറ്റൊരു മുറിയില്‍ കയറ്റി വലത്തേ കൈമുട്ടിന്റെ ഭാഗത്ത് കുത്തിവച്ചെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥിയും പറയുന്നത്.  വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് കുത്തിവെപ്പിനെ കുറിച്ച് കുട്ടി പുറത്ത് പറയുന്നത്.  രക്ഷിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടപ്പോള്‍ അവരാരും ഇങ്ങനെയൊരു സ്ത്രീയെപ്പറ്റി അറിയില്ലെന്നാണ് പ്രതികരിച്ചത്. ഉടന്‍തന്നെ കുട്ടിയെ പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് എസ്.എ.ടി. ആശുപത്രിയിലും എത്തിച്ചു. കൈയ്യില്‍ കുത്തിയ പാട് ഉള്ളതായി പരിശോധനയില്‍ വ്യക്തമായി.

Story by
Read More >>