അടൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കോളജ് പ്രിന്‍സിപ്പലിനും നാല് അധ്യാപകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു

പെണ്‍കുട്ടിയുടെ പിതാവ് പ്രസ്തുത കോളേജിലെ പിടിഎ പ്രസിഡന്റാണ്. കോളേജ് അധികൃതരുടെ വിവാദപരമായ ചില നടപടികളെ ഇദ്ദേഹം ചോദ്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പരാതി.

പത്തനംതിട്ട അടൂരില്‍ ചായലോട് മൗണ്ട് സിയോണ്‍ നഴ്സിംഗ് കോളജിലെ മൂന്നാം വര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പലിനും നാല് അധ്യാപകര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് പ്രസ്തുത കോളേജിലെ പിടിഎ പ്രസിഡന്റാണ്. കോളേജ് അധികൃതരുടെ വിവാദപരമായ ചില നടപടികളെ ഇദ്ദേഹം ചോദ്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പരാതി.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

Read More >>