അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി വി ശിവന്‍കുട്ടി എത്തുമെന്ന് സൂചന

മുന്‍ സ്പോട്സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്പോട്സ് ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് പ്രതികൂലമാകുകയായിരുന്നു.

അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി വി ശിവന്‍കുട്ടി എത്തുമെന്ന് സൂചന

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി വി ശിവന്‍കുട്ടി എത്തുമെന്ന് സൂചന. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ എംഎല്‍എയുമായ വി ശിവന്‍കുട്ടിയെ സിപിഐ(എം) പരിഗണിക്കുന്നത്. മുന്‍ സ്പോട്സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്പോട്സ് ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് പ്രതികൂലമാകുകയായിരുന്നു.


കഴിഞ്ഞദിവസം അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അഞ്ജു ബോബി ജോര്‍ജ് രാജി വെച്ച സാഹചര്യത്തില്‍ പുനസംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. നേമത്തു പരാജയപ്പെട്ടെങ്കിലും ശിവന്‍കുട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുയര്‍ന്നിരിന്നു. ആ പ്രശ്‌നം ഈ സ്ഥാനം നല്‍കലിലൂടെ പരിഹരിക്കാനാകുമെന്നും പാര്‍ട്ടി കണക്കുക്കൂട്ടുന്നുണ്ട്.

ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശിവന്‍ കുട്ടി ,തലസ്ഥാനത്തെ മികച്ച സ്പോടസ് സംഘാടകന്‍ കൂടിയാണ്. ഈ സാഹചര്യത്തിലാണ് ശിവന്‍ കൂട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

Read More >>